
റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ആനക്ക് പരിക്ക്; ആനയുടെ പിൻ കാലുകള്‍ക്ക് ബലം കൊടുക്കാനാകുന്നില്ല; മതിയായ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രിക്ക് പരാതി നല്‍കി ആനപ്രേമി സംഘം
പാലക്കാട്: മലമ്പുഴയില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ പരിക്കേറ്റ ആനക്ക് മതിയായ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആനപ്രേമി സംഘം മന്ത്രി എ.കെ.ശശീന്ദ്രന് പരാതി നല്‍കി.
ആനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും ആനയുടെ പിൻ കാലുകള്‍ക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് ചികിത്സ നല്‍കുകയാണ്.
ആനയെ ട്രെയിന്‍ ഇടിച്ചതിന്‍റെ ലക്ഷണങ്ങളില്ലെന്നും നേരിട്ട് ഇടിയേറ്റതിന്‍റെ പരിക്കുകളോ പാടുകളോ ശരീരത്തില്‍ ഇല്ലെന്ന് വനംവകുപ്പ് സര്‍ജൻ വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിന്‍ വന്ന സമയത്ത് വേഗത്തില്‍ ഓടി വീണ് പരിക്കേറ്റതായിരിക്കാമെന്നാണ് വിലയിരുത്തല്‍. ആനയുടെ കാലിന്‍റെ എല്ലുകള്‍ക്ക് പൊട്ടലില്ല. പുറമെയും പരിക്കുകളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.
Third Eye News Live
0