
കുമരകം : നാഷണാന്തറ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തി വരാറുള്ള പത്താമുദയ പൂജ നവഗ്രഹദോഷ നിവാരണാർത്ഥം സർവൈശ്വര്യ പ്രദായകനായ
ആദിത്യഭഗവാന്റെ പ്രീതിയ്ക്കായി സർവ്വാരോഗ്യ സൗഖത്തിനും സർവൈശ്വര്യസിദ്ധിക്കുമായി ഏപ്രിൽ 23 (1199 മേടം 10) ന് ക്ഷേത്ര സന്നിധിയിൽ വെച്ച് നടത്തും.. ചടങ്ങിന്റെ ഭദ്രദീപ പ്രകാശനം രാജമ്മവാസു പൊയ്ക്കാട്ടുശേരി നിർവ്വഹിക്കും.
താലസമർപ്പണം ആദിത്യ ഭഗവാന് അതിവിശിഷ്ടമായ വഴിപാടാണ്. കുടുംബത്തിന്റെ ഐശ്വര്യാഭിവൃദ്ധിക്കും അഭീഷ്ടസിദ്ധിയ്ക്കും ഉപകരിക്കുന്ന ആദിത്യഭഗവത് സേവയായ താലം സമർപ്പിക്കൽ ചടങ്ങിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുത്ത് ധന്യരാകണം എന്ന് ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താലം എടുക്കാൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ ഏപ്രിൽ 19ന് മുമ്പായി പേരും, ജന്മനക്ഷത്രവും അഡ്വൻസും ദേവസ്വം ഓഫീസിൽ നൽകേണ്ടതാണ്. പത്താമുദയ പൂജയോട് അനുബന്ധിച്ചു സർപ്പധർമ്മ ദൈവങ്ങളുടെ അനുഗ്രഹാർത്ഥം വിശേഷാൽ തളിച്ചുകൊട ഉണ്ടായിരിക്കുന്നതാണ്.



