ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം തോമസ് ചാഴികാടന്‍റെ സ്വീകരണത്തിനു പോകണം! വിജയപുരത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേറ്റിന്റെ നിർദ്ദേശം ; മെമ്പർ പറഞ്ഞിട്ടാണ് നിർദ്ദേശം നൽകിയതെന്ന് മേറ്റ്,തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

Spread the love

കോട്ടയം : വിജയപുരത്ത് ഇടതു സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് മേറ്റിന്‍റെ നിർദേശം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്ക് കയറേണ്ടെന്നുമാണ് നിര്‍ദേശം. ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം തോമസ് ചാഴികാടന്‍റെ സ്വീകരണത്തിനു പോകാനാണ് നിർദ്ദേശം നല്‍കിയത്.

video
play-sharp-fill

സംഭവവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയ മേറ്റിന്റെ ചുമതലയുള്ള ജ്യോതിയോട് ചോദിച്ചപ്പോൾ  ‘മെമ്പർ പറഞ്ഞത് അനുസരിച്ചാണ് സന്ദേശം അയച്ചതെന്നാണ് ‘ വിശദീകരണം നൽകിയിരിക്കുന്നത്.

അതേസമയം, തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം എന്ന് പഞ്ചായത്ത് പ്രസിഡൻറ് വിടി സോമൻ കുട്ടി ആരോപിച്ചു. പഞ്ചായത്ത് ഒൻപതാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നിർദ്ദേശം കിട്ടിയത്. അതേസമയം, നിര്‍ദേശം നല്‍കിയെങ്കിലും തൊഴിലാളികളെല്ലാം തന്നെ ജോലിക്ക് ഹാജരായെന്നും സ്വീകരണ യോഗത്തിന് പോയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group