video
play-sharp-fill

രണ്ടാമൂഴം വിവാദം; ശ്രീകുമാര്‍ മേനോന് തിരിച്ചടി; തിരക്കഥ ഉപയോഗിക്കാനാവില്ലെന്ന് കോടതി..

രണ്ടാമൂഴം വിവാദം; ശ്രീകുമാര്‍ മേനോന് തിരിച്ചടി; തിരക്കഥ ഉപയോഗിക്കാനാവില്ലെന്ന് കോടതി..

Spread the love

സ്വന്തംലേഖകൻ

കോട്ടയം : രണ്ടാമൂഴം നോവലുമായി ബന്ധപ്പെട്ട കേസില്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്ന ആവശ്യം കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തളളി. ഇതോടെ എംടി വാസുദേവന്‍ നായരുടെ തിരക്കഥ ശ്രീകുമാര്‍ മേനോന് ഉപയോഗിക്കാനാവില്ല. എന്നാല്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് ശ്രീകുമാര്‍ മേനോന്റെ തീരുമാനമെന്നാണ് വിവരം.കേസ് തീര്‍ക്കാന്‍ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.ടി നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് കോടതി വിധി പറഞ്ഞത് രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി.തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കും. കരാര്‍ കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് സംവിധായകനെ എതിര്‍കക്ഷിയാക്കി എം.ടി കോടതിയെ സമീപിച്ചത്.