play-sharp-fill
‘വീട്ടില്‍ കിടന്നുറങ്ങാൻ നിവർത്തിയില്ല. ഇവിടെ കറണ്ടുള്ളപ്പോള്‍ ഹൃദ്രോഗിയായ ഭാര്യ ഇവിടെ കിടന്നുറങ്ങട്ടെ…; രാത്രിയായാല്‍ സ്ഥിരമായി വൈദ്യുതിയില്ല; പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ല ; രോഗിയായ ഭാര്യയുമൊത്ത് വൈദ്യുതി ഓഫിസില്‍ 55കാരന്റെ വ്യത്യസ്ത പ്രതിഷേധം; പരിഹാര നടപടിയുമായി അധികൃതർ

‘വീട്ടില്‍ കിടന്നുറങ്ങാൻ നിവർത്തിയില്ല. ഇവിടെ കറണ്ടുള്ളപ്പോള്‍ ഹൃദ്രോഗിയായ ഭാര്യ ഇവിടെ കിടന്നുറങ്ങട്ടെ…; രാത്രിയായാല്‍ സ്ഥിരമായി വൈദ്യുതിയില്ല; പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ല ; രോഗിയായ ഭാര്യയുമൊത്ത് വൈദ്യുതി ഓഫിസില്‍ 55കാരന്റെ വ്യത്യസ്ത പ്രതിഷേധം; പരിഹാര നടപടിയുമായി അധികൃതർ

സ്വന്തം ലേഖകൻ

കൊച്ചി: സ്ഥിരമായി രാത്രിയില്‍ വൈദ്യുതിയില്ലാത്തതില്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാതെ വന്നതോടെ പാലാരിവട്ടം വൈദ്യുതി ഓഫിസില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി 55കാരനും ഭാര്യയും രംഗത്ത്.


രോഗിയായ ഭാര്യയുമൊത്താണ് പരമേശ്വരൻ രാത്രി വൈദ്യുതി ഓഫീസിലെത്തിയത്. കയ്യില്‍ ഒരു പായും തലയിണയും കരുതിയിട്ടുണ്ടായിരുന്നു. പാലാരിവട്ടം വൈദ്യുതി ഓഫീസില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരമേശ്വരന്റെ വേറിട്ട പ്രതിഷേധം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗിയായ ഭാര്യയുടെ കൈപിടിച്ച്‌ പരമേശ്വരൻ രാത്രിയില്‍ വൈദ്യുതി ഓഫിസിലെത്തിയപ്പോള്‍ അധികൃതർ അമ്ബരന്നു. കയ്യില്‍ ഒരു പായയും തലയിണയും കരുതിയിരുന്നു, എന്താണ് പരമേശ്വരന്റെ ഉദ്ദേശ്യമെന്ന് ആർക്കും ആദ്യം മനസ്സിലായില്ല. പായ നിലത്തുവിരിച്ച പരമേശ്വരൻ രോഗിയായ ഭാര്യ ചന്ദ്രകലയെ അവിടെ കിടത്തി. തൊട്ടടുത്ത് പരമേശ്വരനും കിടന്നു. അത് കെഎസ്‌ഇബിക്കെതിരായ പ്രതിഷേധത്തിന്റെ തുടക്കമായിരുന്നു. പാലാരിവട്ടം വൈദ്യുതി ഓഫിസില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു പരമേശ്വരന്റെ വേറിട്ട പ്രതിഷേധം.

രാത്രിയായാല്‍ കറന്റില്ല. പരാതി പറഞ്ഞു മടുത്തു. അത്യുഷ്ണം സഹിക്കാനാകാതെയാണ് പരമേശ്വരനും ഭാര്യയും വൈദ്യുതി ഓഫിസിലെത്തി കിടന്നുറങ്ങി പ്രതിഷേധിച്ചത്. ആദ്യം ഉദ്യോഗസ്ഥർക്ക് കാര്യം പിടികിട്ടിയിരുന്നില്ല. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും പരമേശ്വരൻ പിന്മാറിയില്ല.

‘വീട്ടില്‍ കിടന്നുറങ്ങാൻ നിവർത്തിയില്ല. ഇവിടെ കറണ്ടുള്ളപ്പോള്‍ ഹൃദ്രോഗിയായ എന്റെ ഭാര്യ ഇവിടെ കിടന്നുറങ്ങട്ടെ.’ – എന്നായിരുന്നു പരമേശ്വരൻ പറഞ്ഞത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ബലപ്രയോഗത്തിലൂടെ ദമ്ബതികളെ മാറ്റാൻ മുതിർന്നില്ല.പരമേശ്വരനും ഭാര്യയ്ക്കും പിന്തുണയുമായി നാട്ടുകാരും എത്തിയതോടെ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം ഊർജിതമായി. ഒടുവില്‍ പുലർച്ചെ മൂന്നു മണിയോടെ പാണേക്കര പ്രദേശത്തെ കറണ്ട് തടസം പരിഹരിച്ചതോടെയാണ് രോഗിയായ ഭാര്യയെയും കൂട്ടി പരമേശ്വരൻ വീട്ടിലേക്കു മടങ്ങിയത്.

പാണേക്കരയിലും പരിസര പ്രദേശത്തും പത്ത് വർഷത്തിലേറെയായി തുടരുന്ന വൈദ്യുതി തടസത്തിന് ഇതുവരെ ശാശ്വത പരിഹാരം കാണാനായിട്ടില്ല. മണിമല റോഡില്‍ നോർത്ത് ഭാഗങ്ങളിലെല്ലാം രാത്രി ഒമ്ബത് മണിയാകുമ്ബോള്‍ കറണ്ട് പോകും. പുലർച്ചയോടെ മാത്രമേ കറണ്ട് വരൂ. പലതവണ ഉദ്യോഗസ്ഥർക്ക് പരാതി നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവർ ഒഴിഞ്ഞുമാറുകയാണ് പതിവെന്നും നാട്ടുകാർ പറഞ്ഞു. മുഖ്യമന്ത്രിക്കടക്കം കഴിഞ്ഞ ദിവസം ഇവർ പരാതി നല്‍കി.

പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം. അതേസമയം രാത്രിയിലെ അമിത വൈദ്യതി ഉപയോഗമാണ് പോണേക്കരയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കെഎസ്‌ഇബി അധികൃതർ ചൂണ്ടികാട്ടി. 315 കെവി യുടെ ട്രാൻസ്ഫോർമാറാണ് ഇവിടെ ഉള്ളത്. ഭൂരിഭാഗം വീടുകളിലും ഒന്നിലധികം എ.സി പ്രവർത്തിപ്പിക്കുന്നതിനാലാണ് രാത്രിയില്‍ മാത്രം തടസ്സം ഉണ്ടാകുന്നത്. പരിഹാരത്തിനായി 100 കെ. വി യുടെ ഒരു ട്രാൻസ്‌ഫോർമർ കൂടി ഇവിടെ സ്ഥാപിക്കുന്നതിനായി നടപടികളായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.