കോട്ടയം വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; അപകടം ഉത്സവം കണ്ട് മടങ്ങുന്നതിനിടെ

Spread the love

കോട്ടയം: ട്രെയിൻ തട്ടി രണ്ടു യുവാക്കള്‍ മരിച്ചു.

video
play-sharp-fill

കോട്ടയം വെള്ളൂരിലാണ് സംഭവം. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയല്‍ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍ (21) എന്നിവരാണ് മരിച്ചത്.

മംഗളം കോളജി‌ലെ ബിബിഎ വിദ്യാർഥികളാണ്.
ഇന്നു പുലർച്ചെ മൂന്നു മണിയോടെ വെളളൂർ ശ്രാങ്കുഴി ഭാഗത്താണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങും വഴി എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്കു മാറിയപ്പോള്‍ പിന്നില്‍ നിന്നും വന്ന ട്രെയിൻ ഇടിച്ചാണ് അപകടമെന്നു പറയുന്നു.