സ്വകാര്യ ഡിസ്റ്റിലറികളുടെ മദ്യം പ്രമോട്ട് ചെയ്യാൻ കൈക്കൂലി; കെെയ്യോടെ പൊക്കി വിജിലൻസ്; ബീവറേജസ് ഔട്ട് ലെറ്റുകളില്‍ മിന്നല്‍ പരിശോധന

Spread the love

പാലക്കാട്: പാലക്കാട് ജില്ലയില്‍ ബീവറേജസ് ഔട്ട് ലെറ്റുകളില്‍ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന.

video
play-sharp-fill

സ്വകാര്യ ഡിസ്റ്റിലറികള്‍ അവരുടെ മദ്യം പ്രമോട്ട് ചെയ്യുന്നതിന് കൈകൂലി നല്‍കുന്നത് വിജിലന്‍സ് കയ്യോടെ പിടികൂടി. ഒറ്റപ്പാലം കണ്‍സ്യൂമർ ഫെഡില്‍ ഡിസ്റ്റിലറിയുടെ ഏജന്‍റ് 6,750 രൂപയാണ് എത്തിച്ചത്.

വിവിധ ബീവറേജ് ഔട്ട് ലെറ്റുകളില്‍ നല്‍കാൻ ഏജന്‍റിന്‍റെ പക്കല്‍ 43,510 രൂപയാണ് ഉണ്ടായിരുന്നത്. വിഷു പ്രമാണിച്ച്‌ തങ്ങളുടെ ബ്രാന്‍ഡുകള്‍ പ്രമോട്ട് ചെയ്യാനാണ് ഔട്ട് ലെറ്റുകളില്‍ കമ്പനി ഏജന്‍റുകള്‍ കൈക്കൂലി നല്‍കുന്നതെന്ന് വിജിലൻസ് അധികൃതര്‍ പറ‍ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ലയിലെ വിവിധ ഔട്ട് ലെറ്റുകളിലാണ് മിന്നല്‍ പരിശോധന നടന്നത്.