play-sharp-fill
വിനോദ സഞ്ചാര മേഖലയിൽ ഓഫ് റോഡ് ട്രെക്കിങ് നടത്തുന്നതായി പരാതി

വിനോദ സഞ്ചാര മേഖലയിൽ ഓഫ് റോഡ് ട്രെക്കിങ് നടത്തുന്നതായി പരാതി

പീരുമേട് : പരുന്തുംപാറയിലെ മൊട്ടക്കുന്നുകൾ, പുൽമേടുകൾ എന്നിവിടങ്ങളിൽ വിലക്കു ലംഘിച്ച് ഓഫ് റോഡ് ട്രെക്കിങ് സർവീസുകൾ നടത്തപ്പെട്ടു. പ്രകൃതി രമണീയതയു മനോഹാരിതയും നിറഞ്ഞ മൊട്ടക്കുന്നുകളിൽ ഓഫ് റോഡ് ജീപ്പുകൾ കയറിയിറങ്ങുന്നതിന് എതിരെ പരാതി ഉയർന്നതോടെ ആണു നിരോധനം ഏർപ്പെടുത്തിയത്. ഇതേ തുടർന്നു കുറച്ചു കാലത്തേയ്ക്ക് ജീപ്പുകൾ ഇവിടേക്ക് എത്തിയിരുന്നില്ല.

എന്നാൽ കഴിഞ്ഞ ദിവസം മുതൽ വീണ്ടും ഓഫ് റോഡ് ട്രെക്കിങ് സജീവമായി. പുൽമേടുകളിലൂടെ തുടർച്ചയായി ജീപ്പുകൾ ഓടിച്ചു കയറ്റിയതിനെ തുടർന്ന് ഇവിടങ്ങളിൽ കുണ്ടും കുഴിയും രൂപപ്പെട്ടു കഴിഞ്ഞു. കൂടാതെ ടയറുകൾ കയറിയിറങ്ങി പുൽമേടുകൾ നശിക്കുകയും ചെയ്തിട്ടുണ്ട്.


നിയമലംഘനം കണ്ടിട്ടും പൊലീസും പഞ്ചായത്തും നടപടികൾ സ്വീകരിക്കുന്നില്ലെന്നാണു പ്രദേശവാസികളുടെ പരാതി. അതേസമയം ഓഫ് രോയടെര്സ് പറയുന്നത്, കുണ്ടും കുഴിയും ഉള്ള റോഡ് ആണ് ഞങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നാണ് പറയുന്നത്. അതായത് അവർ ഇവിടെ ജീപ്പുമായി വരുന്നതിനു മുൻപേ കുഴികൾ ഉണ്ടായിരുന്നു. അതിനെയാണല്ലോ ഓഫ് റോഡ് റൈഡ് എന്ന് പറയുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group