play-sharp-fill
വീട് കുത്തി തുറന്ന് സ്വർണാഭരണവും പണവും കവർന്നു ; മൂന്നു പേർ പിടിയിൽ,കൂട്ടു പ്രതികൾക്കായ് അന്വേഷണം ഊർജ്ജിതമാക്കി പള്ളിക്കത്തോട് പോലീസ്

വീട് കുത്തി തുറന്ന് സ്വർണാഭരണവും പണവും കവർന്നു ; മൂന്നു പേർ പിടിയിൽ,കൂട്ടു പ്രതികൾക്കായ് അന്വേഷണം ഊർജ്ജിതമാക്കി പള്ളിക്കത്തോട് പോലീസ്

പള്ളിക്കത്തോട് : വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി കാരിത്തറ വീട്ടിൽ അൽത്താഫ് എൻ.കെ (27), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി  ഓട്ടുപുരയ്ക്കൽ വീട്ടിൽ അനീഷ്. ആർ (38), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി പനന്താനത്തിൽ വീട്ടിൽ സഞ്ജു സുരേഷ് (35) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച് 23 ന് പുലർച്ചെ രണ്ടരയോടുകൂടിയാണ് മോഷണം നടന്നത്. ഇപ്പോൾ പിടിയിലായ  അൽത്താഫിന്റെ ബന്ധുവീടായ ചാമംപതാൽ പാക്കിസ്ഥാൻ കവലയിലെ മധ്യവയസ്കയുടെ വീട്ടിലാണ് ഇവർ സംഘം ചേർന്ന് കവർച്ച നടത്തിയത്.


പ്രതികൾ ചുറ്റികയും മറ്റുമുപയോഗിച്ച് വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു, തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, കമ്മൽ, മോതിരം, ജിമിക്കി എന്നിവയടക്കം 13 പവനോളം സ്വർണ്ണവും, 60,000 രൂപയും കവരുകയായിരുന്നു. ഏകദേശം ഏഴ് ലക്ഷത്തോളം രൂപയുടെ മുതലുകൾ പ്രതികൾ  മോഷ്ടിച്ചതായി പോലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണം നടക്കുന്ന സമയം മധ്യവയസ്ക  മകന്റെ വീട്ടിലായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ അൽത്താഫിന് മണിമല, പള്ളിക്കത്തോട് എന്നീ സ്റ്റേഷനുകളിലും അനീഷിന് കറുകച്ചാൽ എരുമേലി എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ മനോജ് കെ.എൻ, എ.എസ്.ഐ മാരായ ജയചന്ദ്രൻ, റെജി ജോൺ, സി.പി.ഓ മാരായ സുഭാഷ്, മധു,ഷമീർ, രാഹുൽ, രാജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.