വീട്ടമ്മയെ ആക്രമിച്ച കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്ത് കറുകച്ചാൽ പോലീസ്

Spread the love

കറുകച്ചാൽ : വീട്ടമ്മയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കങ്ങഴ ഇടയരിക്കപ്പുഴ കാരമല  പ്രിയംവദ ഗാർഡനിൽ പ്രകാശ് ചന്ദ്രൻ (62) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടുകൂടി കാരമല സ്വദേശിനിയായ വീട്ടമ്മയെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. നേരത്തെ വീട്ടമ്മ ഇയാൾക്കെതിരെ വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചത്. വീട്ടമ്മയുടെ പരാതിയിൽ കറുകച്ചാൽ പോലീസ് കേസ് എടുത്തു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്. ഓ ജയകുമാർ, എസ്.ഐ സുനിൽ, സി.പി.ഓ മാരായ ശിവപ്രസാദ്, സിജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group