തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യുഡിഎഫും ഇന്ത്യ മുന്നണിയും മുഖ്യ പരിഗണന നല്‍കുമെന്ന് കെസി വേണുഗോപാല്‍.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യുഡിഎഫും ഇന്ത്യ മുന്നണിയും മുഖ്യ പരിഗണന നല്‍കുമെന്ന് കെസി വേണുഗോപാല്‍.

ആലപ്പുഴ : തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കെസി വേണുഗോപാല്‍.ആലപ്പുഴ റെയിബാൻ ഓഡിറ്റോറിയത്തില്‍ സിനിമാ താരം രമേശ്‌ പിഷാരടിയ്ക്കൊപ്പം വിവിധ തൊഴില്‍ മേഖലകളില്‍ നിന്നുള്ള സ്ത്രീകളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.കാർഷിക മേഖലയില്‍ കർഷകർ നേരിടുന്ന അവഗണനയായിരുന്നു നെല്‍ക്കർഷകയായ സുശീലയുടെ ആശങ്ക.

സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയ്ക്ക് കർഷകർക്ക് പ്രാധാന്യം നല്‍കിയാണ് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ സംരക്ഷിക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും കാർഷിക ഉത്പന്നങ്ങള്‍ക്ക് കർഷകർ വില നിശ്ചയിക്കുന്നത് അടക്കമുള്ള അവകാശങ്ങള്‍ നല്‍കി കർഷകരെ സംരക്ഷിക്കുമെന്നും കെസി വേണുഗോപാല്‍ മറുപടി നല്‍കി.

കാർഷിക സ്വയംപര്യാപ്തത നേടിയ ഇന്ത്യയില്‍ കർഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാൻ യുഡിഎഫിന് സാധിക്കുമെന്ന് രമേശ് പിഷാരടി പറഞ്ഞു. തൊഴില്‍ ദിനങ്ങള്‍ 100-ല്‍ നിന്ന് ഉയർത്തണമെന്നും വേതനം വർധിപ്പിക്കണം എന്നുമായിരുന്നു തൊഴിലുറപ്പ് മേഖലയില്‍ നിന്നുള്ളവരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലുറപ്പ് കോണ്‍ഗ്രസിന്റെ കുഞ്ഞാണെന്നും അതിനെ സംരക്ഷിക്കാനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്ന് കെസി ഉറപ്പ് നല്‍കി. പണ്ട് യുപി ക്ലാസുകളില്‍ നൃത്തവും സംഗീതവുമൊക്കെ പഠനത്തിന്റെ ഭാഗം ആയിരുന്നു, നൃത്ത സംഗീത അദ്ധ്യാപകർക്ക് അവസരവും ഉണ്ടായിരുന്നു എന്നാല്‍ ഇന്ന് അതില്ലാത്തത് മൂലം പലർക്കും തൊഴില്‍ അവസരങ്ങള്‍ ഇല്ലാതെയായെന്ന് ജ്യോതിലക്ഷ്മി ചൂണ്ടിക്കാട്ടി.

കലാ കായിക രംഗത്തെ കുട്ടികളുടെ വളർച്ചയ്ക്ക് പ്രാധാന്യം നല്‍കുമെന്നും അതിന് വേണ്ടി അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കെസി മറുപടി നല്‍കി.