play-sharp-fill
അച്ഛനേക്കാള്‍ വരുമാനം മക്കൾക്ക്; നടന്‍ ജി.കൃഷ്ണകുമാറിന്‍റെ വാര്‍ഷിക വരുമാനം 10.46 ലക്ഷം രൂപ;മക്കള്‍ക്ക് 1.03കോടി രൂപ; ആകെ ആസ്തി 1.06 കോടി

അച്ഛനേക്കാള്‍ വരുമാനം മക്കൾക്ക്; നടന്‍ ജി.കൃഷ്ണകുമാറിന്‍റെ വാര്‍ഷിക വരുമാനം 10.46 ലക്ഷം രൂപ;മക്കള്‍ക്ക് 1.03കോടി രൂപ; ആകെ ആസ്തി 1.06 കോടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടന്‍ ജി.കൃഷ്ണകുമാറിന്‍റെ അഹാദിഷിക എന്ന വിളിപ്പേരുള്ള നാലുമക്കളെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. അടി, ലൂക്കാ തുടങ്ങിയ സിനിമകളിലൂടെയും യുട്യൂബിലെ നല്ല കണ്ടന്റുകളിലൂടെയും ശ്രദ്ധ നേടിയ അഹാന കൃഷ്ണയും അനിയത്തിമാരും സോഷ്യല്‍ മീഡിയ താരങ്ങളാണ്. കുടുംബത്തിലെ ആറുപേരും ഒരു ലക്ഷത്തിനു മുകളില്‍ സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബേഴ്സ് ആണ് എന്നതാണ് മറ്റൊരു പ്രത്യേകത. വിവാദങ്ങളിലൂടെയും കുടുംബം ശ്രദ്ധ നേടിയിരുന്നു.


പറഞ്ഞുവരുന്നത് കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഇവരുടെ അച്ഛന്‍ കൃഷ്ണകുമാറിന്‍റെ സത്യവാങ്മൂലത്തില്‍ നല്‍കിയ വരുമാനവിവരങ്ങളെക്കുറിച്ചാണ്. 10.46 ലക്ഷം രൂപയാണ് കൃഷ്ണകുമാറിന്‍റെ വാര്‍ഷിക വരുമാനം. ഭാര്യ സിന്ധു കൃഷ്ണയ്ക്ക് 2.10ലക്ഷവും മക്കള്‍ക്ക് 1.03കോടി രൂപയുമാണ്‌ ഒരു വര്‍ഷത്തെ വരുമാനമായി കൃഷ്ണകുമാര്‍ നല്‍കിയ വിവരം. കഴിഞ്ഞ വര്‍ഷത്തെ അഹാനയുടെ മാത്രം വരുമാനം 63ലക്ഷമെന്നാണ് കാണിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛനേക്കാള്‍ വരുമാനമുള്ളവരാണ് കൃഷ്ണകുമാറിന്‍റെ മക്കള്‍ എന്നത് സോഷ്യല്‍ മീഡിയയില്‍ ഇവരെ പരിചയമുള്ളവര്‍ക്ക് അറിയാം. യൂട്യൂബില്‍ ഇടുന്ന പല വീഡിയോകള്‍ക്കും ലക്ഷത്തില്‍ കുറഞ്ഞ വ്യൂസ് ഉണ്ടാകാറില്ല. മാത്രവുമല്ല സിന്ധു കൃഷ്ണയും മക്കളും പല പ്രൊഡക്റ്റുകളുടെയും പരസ്യങ്ങള്‍ ചെയ്യുന്നവരുമാണ്. സ്വന്തമായി വരുമാനമുള്ള ആറുപേരുള്ള ഈ കുടുംബത്തിന്‍റെ ആകെ വാര്‍ഷിക വരുമാനം ഒരു കോടി 15ലക്ഷം രൂപയായാണ്‌ കാണിച്ചിരിക്കുന്നത്. 1.06 കോടിയാണ് ആകെ ആസ്തി.

അച്ഛന് വോട്ട് പിടിക്കാനായി കൊല്ലത്തെത്തിയ രണ്ടാമത്തെ മകള്‍ ദിയയ്ക്ക് യൂട്യൂബില്‍ മാത്രമല്ല സ്വന്തം ബിസിനസ് സംരംഭത്തില്‍ നിന്നും വരുമാനമുണ്ട്. ഓണ്‍ലൈനില്‍ ഒ ബൈ ഓസി എന്ന ജൂലറി ബിസിനസ് ആണ് ദിയയ്ക്ക്. അച്ഛന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോഴും ബിസിനസിന് അവധി കൊടുക്കാതെ തിരക്കില്‍ തന്നെയാണ് മക്കള്‍.