play-sharp-fill
കൊടും ചൂടില്‍ തളര്‍ന്നുവീണു കുട്ടിക്കൊമ്പൻ; ചികിത്സ കിട്ടി ഉഷാറായപ്പോള്‍ രക്ഷക്കെത്തിയ സംഘത്തിന് നേരെ പാഞ്ഞടുത്തു; ഡോക്ടറും വനവകുപ്പ് ജീവനക്കാരും ഓടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…!

കൊടും ചൂടില്‍ തളര്‍ന്നുവീണു കുട്ടിക്കൊമ്പൻ; ചികിത്സ കിട്ടി ഉഷാറായപ്പോള്‍ രക്ഷക്കെത്തിയ സംഘത്തിന് നേരെ പാഞ്ഞടുത്തു; ഡോക്ടറും വനവകുപ്പ് ജീവനക്കാരും ഓടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…!

സുല്‍ത്താന്‍ബത്തേരി: തണുപ്പ് ആസ്വാദിക്കാന്‍ നിറയെ സഞ്ചാരികളെത്തുന്ന വയനാടും തമിഴ്‌നാട്ടിലുള്‍പ്പെട്ട നീലഗിരിയും മസിനഗുഡിയുമൊക്കെ ചൂടിന്റെ കരാളഹസ്തങ്ങളിലാണ്.

ഇതര ജില്ലകളെ അപേക്ഷിച്ച്‌ നിറയെ മരങ്ങളും പച്ചപ്പും ഉണ്ടായിട്ടുപോലും 34 ഡിഗ്രി സെല്‍ഷ്യസ് ആണ് പോയ ദിവസങ്ങളിലെല്ലാം അനുഭവപ്പെട്ടുവരുന്ന ചൂട്. ഇതിനിടെയാണ് വരള്‍ച്ചയുടെ പിടിയിലമര്‍ന്ന മുതുമല കടുവ സങ്കേതത്തിലെ മസിനുഗുഡിയില്‍ ഒരു കുട്ടിക്കൊമ്പൻ തളര്‍ന്നു വീണത്.


ആറു വയസ്സുള്ള കുട്ടിക്കൊമ്പനാണ് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസം തളര്‍ന്നുവീണത്.
വിവരമറിഞ്ഞെത്തിയ കടുവ സങ്കേതത്തിലെ വെറ്ററനറി ഡോക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആനക്ക് ചികിത്സ നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുമണിക്കൂര്‍ നേരെ കഴിഞ്ഞ ക്ഷീണം വിട്ട് എഴുന്നേറ്റ ആന ചികിത്സിക്കാന്‍ എത്തിയ സംഘത്തിന് നേരെ പാഞ്ഞടുക്കുന്നതാണ് പിന്നീട് കണ്ടത്. ഡോക്ടറും വനവകുപ്പ് ജീവനക്കാരും ഓടി രക്ഷപ്പെടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.