play-sharp-fill
ദിനോസറുകൾ മരിച്ചിട്ടില്ല, മറ്റ് ഗ്രഹങ്ങളിൽ ജീവിക്കുന്നു’, ഭൂമിയ്ക്ക് പരിണാമം സംഭവിക്കുമോ…; അരുണാചലിൽ മരിച്ച കോട്ടയം മീനടം സ്വദേശികളായ ദമ്പതികളുടെയും സുഹ്യത്തിന്റെയും ലാപ്ടോപ്പിലെ വിചിത്ര വിശ്വാസങ്ങൾ കണ്ട് ഞെട്ടി പൊലീസ്

ദിനോസറുകൾ മരിച്ചിട്ടില്ല, മറ്റ് ഗ്രഹങ്ങളിൽ ജീവിക്കുന്നു’, ഭൂമിയ്ക്ക് പരിണാമം സംഭവിക്കുമോ…; അരുണാചലിൽ മരിച്ച കോട്ടയം മീനടം സ്വദേശികളായ ദമ്പതികളുടെയും സുഹ്യത്തിന്റെയും ലാപ്ടോപ്പിലെ വിചിത്ര വിശ്വാസങ്ങൾ കണ്ട് ഞെട്ടി പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: അരുണാചൽ പ്രദേശിൽ ഹോട്ടലിൽ ആത്മഹത്യ ചെയ്ത മലയാളികളിൽ പെട്ട ആര്യയുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയ വിചിത്ര വിശ്വാസങ്ങൾ കണ്ട് ഞെട്ടി പോലീസ്. ഭൂമി അധികനാൾ നിലനിൽക്കില്ലെന്ന് വാദിക്കുന്ന രേഖകളാണ് ലാപ്ടോപ്പിൽ നിന്നും ലഭിച്ചത്. ദിനോസറുകൾ മുതൽ മനുഷ്യഭാവി വരെയും രേഖകളിൽ പറയുന്നുണ്ട്.


‘ദിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ല, മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണ്, ഭൂമിയിലെ 90% മനുഷ്യരെയും മൃഗങ്ങളെയും മറ്റ് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകും, സ്പേസ് ഷിപ്പുകളുടെ ഇന്ധനം ഉൽക്കകളിൽ നിന്നുള്ള ആന്റി കാർബൺ, അന്റാർട്ടിക്കയിൽ ഗവേഷണ കേന്ദ്രവും സ്പേസ് ഷിപ്പുകളുമുണ്ട്’, എന്നിവയെല്ലാം ആര്യയുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെടുത്ത വിചിത്ര ചിന്തകളാണ്. ആൻഡ്രോമീഡ ഗാലക്സിയിൽ നിന്നുള്ള അന്യഗ്രഹ ജീവിയുമായുള്ള സംഭാഷണം എന്ന നിലയിലാണ് ഇവ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂവരും സാങ്കല്‍പ്പിക അന്യഗ്രഹ ജീവിതം മോഹിച്ചിരുന്നതായാണ് ഡിജിറ്റല്‍ തെളിവുകള്‍ തെളിയിക്കുന്നത്. ആന്‍ഡ്രോമീഡ ഗ്യാലക്‌സില്‍ ജീവിക്കുന്ന മിതി എന്നയാളുമായ നടത്തുന്ന ചില ചോദ്യോത്തരങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അന്യഗ്രഹ ജീവിതത്തെക്കുറിച്ചും മനുഷ്യന്റെ ബുദ്ധിവികാസത്തെക്കുറിച്ചുമൊക്കെയാണ് ഇതില്‍ പരാമര്‍ശിക്കുന്നത്.

ഭൂമിയ്ക്ക് പരിണാമം സംഭവിക്കുമോ എന്ന ചോദ്യമാണ് മലയാളി ദമ്പതികള്‍ മുന്നോട്ടുവച്ചത്. മനുഷ്യനെ ഒരു ഗ്രഹത്തില്‍ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനെക്കുറിച്ച് മിതി വിവരിച്ചുനല്‍കുന്നുണ്ട്. ദിനോസറുകള്‍ക്ക് ഭൂമിയില്‍ വംശനാശം സംഭവിച്ചിട്ടില്ലെന്ന് ഉള്‍പ്പെടെ മിതി ദമ്പതികളോട് പറയുന്നുണ്ട്. ദിനോസറുകളെ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും ഇവരെ സാങ്കല്‍പ്പിക അന്യഗ്രഹ ജീവി പറഞ്ഞുവിശ്വസിപ്പിക്കുകയായിരുന്നു.

ദമ്പതികളുടെയും യുവതിയുടെയും ആത്മഹത്യയിൽ കേരളത്തിലും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം കന്റോൺമെന്റ് എ.സി.പിയുടെ നേതൃത്വത്തിലാണ് സംഘം. ആറുപേരാണ് സംഘത്തിലുള്ളത്. ദേവിയുടെയും ആര്യയുടെയും സഹപ്രവർത്തകരുടെ മൊഴിയെടുക്കും. ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും. അരുണാചലിലേക്ക് പോകുന്നതിന് തൊട്ടുമുൻപ് വരെയുള്ള ഇ-മെയിൽ ചാറ്റുകൾ വീണ്ടെടുക്കാനും ശ്രമം നടക്കുന്നുണ്ട്