play-sharp-fill
കേരളത്തില്‍ കോട്ടയം ഉൾപ്പെടെ അഞ്ച് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ സാത്താന്‍ സേവ വര്‍ദ്ധിക്കുന്നു ; ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച്‌ സാത്താന്‍ ആരാധന ;  സമൂഹത്തിലെ ഉന്നത നിലയിലുള്ളവര്‍ സംഘങ്ങളിലെ അംഗങ്ങളെന്നത് ഞെട്ടിക്കുന്നത്

കേരളത്തില്‍ കോട്ടയം ഉൾപ്പെടെ അഞ്ച് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ സാത്താന്‍ സേവ വര്‍ദ്ധിക്കുന്നു ; ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച്‌ സാത്താന്‍ ആരാധന ; സമൂഹത്തിലെ ഉന്നത നിലയിലുള്ളവര്‍ സംഘങ്ങളിലെ അംഗങ്ങളെന്നത് ഞെട്ടിക്കുന്നത്

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: സാത്താന്‍ സേവയെന്ന വാക്ക് സിനിമകളിലും നോവലുകളിലുമല്ലാതെ മലയാളികള്‍ക്ക് സുപരിചിതമാകുന്നത് നന്ദന്‍കോട് കൂട്ടക്കൊലയോടെയാണ്. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാത്താന്‍ സേവ വളരെ സജീവമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.


കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ സാത്താന്‍ സേവ വര്‍ദ്ധിക്കുന്നുണ്ടെന്ന് നന്ദന്‍കോട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ആ കേസിന്റെ ഒച്ചപ്പാട് അവസാനിച്ചതോടെ പിന്നീടാരും സാത്താന്‍ സേവ സംഘങ്ങള്‍ക്ക് പിന്നാലെ പോയില്ല. കോടുംക്രൂരത നിറഞ്ഞ ആഭിചാരക്രിയകള്‍ വരെ അരങ്ങേറുന്ന സാത്താന്‍ ആരാധന നമ്മുടെ സംസ്ഥാനത്ത് നടക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമായും നഗരങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച്‌ സാത്താന്‍ ആരാധന നടക്കുന്നുവെന്നാണ് വിവരം. സമൂഹത്തിലെ ഉന്നത നിലയിലുള്ളവര്‍ പലരുമാണ് ഇത്തരം സംഘങ്ങളിലെ അംഗങ്ങളെന്നതാണ് ഞെട്ടിക്കുന്നത്. സാത്താന്‍ സേവയിലൂടെ ശത്രുക്കളില്‍ നിന്ന് രക്ഷയും ഒപ്പം സമ്ബാദ്യം കുമിഞ്ഞ് കൂടുമെന്ന വിശ്വാസത്തിലും ഇത്തരം സംഘങ്ങളില്‍ അംഗങ്ങളാകുന്നവരില്‍ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരും ഉള്‍പ്പെടുന്നുണ്ട്. ഭയജനകവും വിചിത്രവുമാണ് ഇവരുടെ രീതികള്‍.

വിദേശികളടക്കം പങ്കെടുക്കുന്ന ഇത്തരം സാത്താന്‍ സേവകള്‍ പലപ്പോഴും സ്പോണ്‍സര്‍ ചെയ്യുന്നത് ലഹരി മാഫിയകളാണ്. അതീന്ദ്രിയ ശക്തി ലഭിക്കുമെന്നും സമ്ബത്ത് ലഭിക്കുമെന്നും ശത്രുക്കളെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ഉള്ള ധാരണകളിലാണ് പലരും ഇത്തരം സംഘങ്ങളുടെ ഭാഗമാകുന്നത്. സാത്താന്‍ സേവകര്‍ ഇതിനായി ഞെട്ടിക്കുന്ന ആഭിചാരക്രിയകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. പതിമൂന്നാണ് ഇത്തരക്കാരുടെ ഇഷ്ടനമ്ബര്‍. 13ാം തീയതി വെള്ളിയാഴ്ചയാവുന്ന ദിവസങ്ങളില്‍ ഇത്തരം ആഭിചാരങ്ങള്‍ കൂടുതലായി നടക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

ഇത്തരം സാത്താന്‍ സേവകള്‍ക്കായി കേരളത്തില്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. ആന്റി ക്രൈസ്റ്റ് മൂവ്മെന്റ് എന്നും സാത്താന്‍ സേവക്കാര്‍ അറിയപ്പെടുന്നുണ്ട്. സാത്താന്‍ സേവയില്‍ ആരാധനമൂത്തവരാണ് പലപ്പോഴും ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നത്. കൊടുംക്രൂരതനിറഞ്ഞ ആഭിചാരക്രിയകളും പരസ്യമായ ലൈംഗിക വേഴ്ചയും സാത്താന്‍ ആരാധനയ്ക്ക് ഒടുവില്‍ നടക്കാറുണ്ട്.

പണംതട്ടാന്‍ വലവിരിച്ച്‌ സോഷ്യല്‍ മീഡിയ ആഭിചാര ഗ്രൂപ്പുകള്‍

യുവതീയുവാക്കളെ ലക്ഷ്യമിട്ട് ആഭിചാര ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വലവിരിച്ചത് വന്‍ വിപത്തായി മാറുന്നു. ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ (ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്ന ക്രിയ), ബ്‌ളാക് മാജിക് എന്നിവയുടെ നിഗൂഢകേന്ദ്രങ്ങളാണ് ക്രിമിനല്‍ സ്വഭാവമുള്ള ഈ ഗ്രൂപ്പുകള്‍. വന്‍ സാമ്ബത്തിക തട്ടിപ്പുകളാണ് ഇതിനു പിന്നിലുള്ളതെന്ന് വെളിപ്പെട്ടിട്ടുണ്ടെങ്കിലും നിയമനടപടികളൊന്നും സ്വീകരിച്ചതായി കാണുന്നില്ല.

മരണാനന്തരം ജീവിതമുണ്ടെന്ന് പഠിപ്പിക്കുന്ന മതങ്ങള്‍ ആത്മഹത്യ തെറ്റാണെന്ന് പറയുമ്ബോള്‍ ആത്മഹത്യയിലൂടെ പുനര്‍ജന്മം സാദ്ധ്യമാക്കാനാണ് ഇവര്‍ പ്രേരിപ്പിക്കുന്നത്! മരണാനന്തരം ശുഭജീവിതം വാഗ്ദാനം ചെയ്താണ് യുവതീയുവാക്കളെ ഇവര്‍ ആകര്‍ഷിക്കുന്നത്. ശക്തമായ കുടുംബ- സുഹൃദ് ബന്ധമുള്ള വ്യക്തി പെട്ടെന്ന് സുഹൃദ് സദസുകള്‍, കൂട്ടായ്മകള്‍, ചടങ്ങുകള്‍ എന്നിവ ഒഴിവാക്കുക, ജോലിക്ക് പോവാതെയാവുക, ഇടയ്ക്കിടെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുക എന്നിവയൊക്കെ ഇത്തരം ഗ്രൂപ്പുകളില്‍ അകപ്പെടുന്നവരുടെ ലക്ഷണങ്ങളാണ്.

കെണികള്‍ ഇങ്ങനെ

ദൈവത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സംസാരിച്ചാണ് ഗ്രൂപ്പുകള്‍ ഇരയുടെ മനസില്‍ കൂടുവയ്ക്കുന്നത്. ആത്മീയ ഔന്നത്യത്തിന് സഹായിക്കുമെന്ന് വിശ്വസിപ്പിക്കുന്ന സന്ദേശങ്ങള്‍ കൈമാറും. കൂടുതലറിയാന്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാനുള്ള ക്ഷണമാണ് അടുത്തത്. മനസ് കീഴടക്കിയശേഷം നിരന്തരമായ ബ്രെയിന്‍ വാഷിംഗിലൂടെ നിങ്ങള്‍ പ്രത്യേക നിയോഗമുള്ളയാളാണെന്ന് ബോദ്ധ്യപ്പെടുത്തും. ആത്മാവിനെ ശരീരത്തില്‍നിന്ന് മോചിപ്പിച്ച്‌ മറ്രൊരു ലോകത്ത് സുഖമായി വസിക്കാമെന്ന് വിശ്വസിപ്പിക്കും.

കെണിയില്‍ വീഴുന്നവര്‍ മരണശേഷം മഹനീയജീവിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച്‌ സുഹൃത്തുക്കളെയും ബന്ധുക്കളെയും പങ്കാളിയെയും ഗ്രൂപ്പില്‍പ്പെടുത്തും. സ്വാധീനം തിരിച്ചറിഞ്ഞ് വീട്ടുകാര്‍ മാനസികാരോഗ്യ വിദഗ്ദ്ധന്റെ അടുത്തെത്തിച്ചവര്‍ വെളിപ്പെടുത്തിയ വിവരങ്ങളാണിത്.

തിരിച്ചറിയുംമുമ്ബ് എല്ലാം കൈവിടും

സമൂഹത്തില്‍നിന്നും കുടുംബത്തില്‍ നിന്നും അടര്‍ത്തി മാറ്റുന്നതിലൂടെയാണ് ഗ്രൂപ്പുകള്‍ കുരുക്ക് മുറുക്കുന്നത്. ആശയങ്ങള്‍ ആരെങ്കിലുമായി ചര്‍ച്ചചെയ്ത് യുക്തിയില്ലായ്മ ബോദ്ധ്യപ്പെട്ടാല്‍ ഇര രക്ഷപ്പെടും എന്നതിനാലാണ് സാമൂഹ്യമായി ഒറ്റപ്പെടുത്തുന്നത്. അതിന് പറയുന്ന ന്യായം പ്രത്യേക നിയോഗമുള്ളവര്‍ ഭൗതികജീവിതത്തില്‍ അഭിരമിക്കുന്നവരുമായി ഇടപഴകുന്നത് പുനര്‍ജ്ജന്മത്തിന് വിഘാതമാകുമെന്നാണ്. അതോടെ ഇര കുടുംബാംഗങ്ങളില്‍ നിന്നുപോലും ‘അപകടകരമായ’ അകലം സൂക്ഷിക്കും.

സാമൂഹ്യമായി ഒറ്റപ്പെട്ടുനില്‍ക്കുന്നവരെ വലയില്‍ വീഴ്ത്താനെളുപ്പമാണ്. എന്നാല്‍ നല്ല സാമൂഹ്യ- കുടുംബബന്ധങ്ങള്‍ ഉള്ളവര്‍പോലും ഗ്രൂപ്പില്‍പ്പെടുന്നതോടെ സാമൂഹ്യബന്ധങ്ങള്‍ വിച്ഛേദിച്ച്‌ ഒറ്റപ്പെട്ട തുരുത്തുകളാകുന്നു. ഇതിനിടെ ഗ്രൂപ്പുകള്‍ വന്‍തുക കൈക്കലാക്കി സാമ്ബത്തിക ചൂഷണം ആരംഭിക്കും. ലക്ഷക്കണക്കിന് രൂപ ഇത്തരത്തില്‍ കൈക്കലാക്കുന്നതായാണ് വിവരം.

എന്തുകൊണ്ട് ടെലിഗ്രാം

ആധുനിക സാമൂഹ്യമാദ്ധ്യമ ഗ്രൂപ്പുകളിലൊക്കെ മരണാനന്തര ജീവിതത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമൊക്കെ നിരവധി വീഡിയോകളും മറ്റും പ്രചരിക്കുന്നുണ്ടെങ്കിലും ആഭിചാര ഗ്രൂപ്പുകള്‍ ടെലിഗ്രാമിലാണ് കൂടുതല്‍ സജീവം. അതീവ രഹസ്യ സ്വഭാവമുള്ള ടെലിഗ്രാമില്‍ പുറമേനിന്നുള്ള നിരീക്ഷണം ഏറെ പ്രയാസമായതിനാലാണ് ഈ പ്‌ളാറ്റ് ഫോം തിരഞ്ഞെടുക്കുന്നത്.

”സ്‌കൂള്‍തലം മുതല്‍ മാനസികാരോഗ്യ സാക്ഷരത ഉറപ്പാക്കുകയാണ് ഇത്തരം വിപത്തുകളെ പ്രതിരോധിക്കാനുള്ള മാര്‍ഗം. കുടുംബത്തിലോ സുഹൃദ് വലയത്തിലോ ഒരു വ്യക്തിയില്‍ പെട്ടെന്ന് പെരുമാറ്റ വ്യത്യാസം കണ്ടാല്‍ ഇടപെടണം. അവരെ നിരന്തരം നിരീക്ഷിക്കുകയും മാനസികാരോഗ്യ വിദഗ്ദ്ധന്റെ സേവനം ഉറപ്പാക്കുകയും വേണം.

ഡോ.അരുണ്‍ ബി.നായര്‍, സൈക്യാട്രി വിഭാഗം,

മെഡി.കോളേജ്, തിരുവനന്തപുരം