ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ പാസ്സ്‌വേർഡ് ഷെയർ ചെയ്ത് ഉപയോഗിക്കുന്നത് ജൂൺമാസത്തോടെ തടയുമെന്ന് ഡിസ്നി സി ഇ ഒ ബോബ് ഇഗർ

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ പാസ്സ്‌വേർഡ് ഷെയർ ചെയ്ത് ഉപയോഗിക്കുന്നത് ജൂൺമാസത്തോടെ തടയുമെന്ന് ഡിസ്നി സി ഇ ഒ ബോബ് ഇഗർ

ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ.ഉപയോഗിക്കുന്നതിനായി നിശ്ചിത മാസത്തേക്ക് നമ്മൾ പണം മുടക്കി പ്രീമിയം റീച്ചാർജ് ചെയ്ത് ഇടേണ്ടതുണ്ട്.

എന്നാൽ റീചാർജ് ചെയ്ത് ഒരാൾക്ക് തന്റെ ഐഡിയും പാസ്‌വേഡും മറ്റുള്ളവർക്ക് കൊടുത്ത് അവർക്കും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.ഏകദേശം അഞ്ചു പേർക്കോളം ഇങ്ങനെ ഐ ഡി ഷെയർ ചെയ്യാൻ സാധിക്കും.

എന്നാൽ ഇതിനൊരു തടയിട്ടിരിക്കുകയാണ് ഹോട്സ്റ്റാർ.ഈ വർഷം ജൂൺ മാസത്തോടുകൂടി ഇങ്ങനെ ഷെയർ ചെയ്ത് ഉപയോഗിക്കുന്നവരെ തടയും എന്നാണ് ഡിസ്നി യുടെ സി ഇ ഒ ആയിട്ടുള്ള ബോബ് ഇഗർ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ഘട്ടങ്ങളായിട്ടാണ് ഇത് നടപ്പിലാക്കാൻ പോകുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യത്തെ ഘട്ടം ജൂണിൽ ആരംഭിക്കും രണ്ടാമത്തെ ഘട്ടം സെപ്റ്റംബർ ഓടുകൂടി മുഴുവനായും ഇങ്ങനെയുള്ളവരെ നീക്കം ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഇത്തരത്തിൽ ഷെയർ ചെയ്തു ഉപയോഗിക്കുന്നത് മൂലം തങ്ങൾക്ക് കിട്ടേണ്ടിയിരുന്ന സബ്സ്ക്രിപ്ഷൻസ് നഷ്ടപ്പെടുകയാണ് എന്നാണ് ഹോട്ട്സ്റ്റാറിന്റെ വാദം.