തിരുവനന്തപുരം : വർക്കലയിൽ സർഫിംഗിനിടെ വിദേശ പൗരൻ മരിച്ചു. ഇംഗ്ലണ്ട് സ്വദേശി ജോയ് റോൺ ടൈലർ (52) ആണ് മരിച്ചത്. വർക്കല പാപനാശം ബീച്ചിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.
പാപനാശം കടലിലെ സർഫിംഗിനിടയിലാണ് ഇദ്ദേഹം അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് അപകടമുണ്ടാകുകയായിരുന്നു. തിരയിൽ പെട്ടതിനെ തുടർന്ന് തല മണൽത്തിട്ടയിൽ ഇടിച്ചാണ് പരിക്കേറ്റത്.
അബോധാവസ്ഥയിലായതിനെ തുടർന്ന് ഇദ്ദേഹത്തെ ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും. ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.