video
play-sharp-fill

ആശങ്കകളിലും പ്രതിസന്ധികളിലും 75 വാർഷികം ആഘോഷിച്ചു നാറ്റോ

ആശങ്കകളിലും പ്രതിസന്ധികളിലും 75 വാർഷികം ആഘോഷിച്ചു നാറ്റോ

Spread the love

ബ്രസൽസ് : ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക സഖ്യമായ നാറ്റോയ്ക്ക് ഇന്ന് 75 ആം വാർഷികം.നാറ്റോ ആസ്ഥാനമായ ബ്രസല്‍സില്‍ അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ചേർന്ന് 75 ആം വാർഷികം ആഘോഷിച്ചു.

കേക്ക് മുറിച്ചായിരുന്നു ആഘോഷം.റഷ്യക്കെതിരായ യുദ്ധത്തില്‍ യുക്രെയ്നുള്ള യുഎസ് സഹായം മരവിപ്പിച്ചതില്‍ നാറ്റോ ആശങ്ക പ്രകടിപ്പിച്ചു.

യുക്രെയ്ന് ദീർഘകാല സൈനിക പിന്തുണ നല്‍കാൻ 32 അംഗരാജ്യങ്ങളും തീരുമാനിച്ചു. എന്നാല്‍ യുക്രെയ്ന് അംഗത്വം നല്‍കണമോയെന്ന കാര്യത്തില്‍ ഇതുവരെ സമവായമായിട്ടില്ല.അത്യാവശ്യം വേണ്ടിവരുന്ന സഹായങ്ങൾ മാത്രമാണ് നാറ്റോ ഇപ്പോൾ യുക്രെയിന് നൽകിവരുന്നത്.വാഹനങ്ങൾ, മരുന്നുകൾ, ഇന്ധനങ്ങൾ, തുടങ്ങിയവയാണ് അവയൊക്കെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉക്രൈനു തങ്ങളുടെ പൂർണ്ണ പിന്തുണ നൽകണമെന്ന് നാറ്റോ അംഗരാജ്യങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിലും സാധിക്കാത്ത പ്രതിസന്ധിയാണിപ്പോൾ.എന്നിരുന്നാലും, പല അംഗങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും യുക്രെയ്ന് നല്‍കുന്നുണ്ട്.

1949ല്‍ രൂപംകൊണ്ട സൈനികസഖ്യത്തില്‍ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ബെല്‍ജിയം, ഡെന്മാർക്ക്‌, ഇറ്റലി, ഐസ്‌ലൻഡ്, ലക്സംബർഗ്, നെതർലൻഡ്‌സ്, നോർവേ, പോർച്ചുഗല്‍ എന്നിവയായിരുന്നു സ്ഥാപകാംഗങ്ങള്‍. അംഗരാജ്യങ്ങള്‍ക്കുനേരേ സായുധാക്രമണമുണ്ടായാല്‍ പരസ്പരം സഹായിക്കുമെന്നതാണ് നാറ്റോയുടെ പ്രമാണം.

രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് വളരുന്നതു തടയുക എന്നതായിരുന്നു രൂപികൃത ലക്ഷ്യം.