video
play-sharp-fill

കെട്ടുകഥകളും സാങ്കല്പിക കഥാപാത്രങ്ങളും, ലാപ്‌ടോപില്‍ നിര്‍ണായക ഫയലുകള്‍,മരണാനന്തര ജീവിതം എന്ന ആശയത്തില്‍ ആകൃഷ്ടരായി ; മലയാളികളുടെ മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം തന്നെയെന്ന് പൊലീസ്

കെട്ടുകഥകളും സാങ്കല്പിക കഥാപാത്രങ്ങളും, ലാപ്‌ടോപില്‍ നിര്‍ണായക ഫയലുകള്‍,മരണാനന്തര ജീവിതം എന്ന ആശയത്തില്‍ ആകൃഷ്ടരായി ; മലയാളികളുടെ മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം തന്നെയെന്ന് പൊലീസ്

Spread the love

കോട്ടയം : അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം സ്വദേശികളായ ദമ്പതികളുടേയും സുഹൃത്തായ അധ്യാപികയുടേയും മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസ്. മരിച്ച നവീന്റെയും ആര്യയുടേയും ലാപ്‌ടോപ്പില്‍ നിന്ന് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ചില വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ലഭിച്ചതായാണ് വിവരം.

ആര്യയുടെ ലാപ്ടോപ്പിൽ സാങ്കൽപ്പിക കഥാപാത്രമായ മിതിയുമായി സംസാരം, അന്യഗ്രഹ ജീവിതം ആഗ്രഹിക്കുന്നതായി കണ്ടെത്തൽ, നവീൻ രഹസ്യ ഭാഷയിൽ ആശയ വിനിമയം നടത്തിയതിൻ്റെ തെളിവുകളും പുറത്ത്. നവീന്റെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെത്തിയ പിഡിഎഫില്‍ കോഡ് ഭാഷയിലാണ് ദുര്‍മന്ത്രവാദത്തെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. 2021ലാണ് നവീന്‍ സജീവമായി ചില ഗ്രൂപ്പുകളുമായി ബന്ധപ്പെടാന്‍ തുടങ്ങുന്നത്. ടെലഗ്രാം ഗ്രൂപ്പില്‍ കോഡ് ഭാഷയിലാണ് രേഖകള്‍ വിതരണം ചെയ്തിരിക്കുന്നത്. ഇത് പൊലീസ് വിശദമായി പരിശോധിക്കും. നവീനും ആര്യയും നിരന്തരമായി ബന്ധപ്പെട്ട ഡാര്‍ക്ക് നെറ്റ് വിവരങ്ങള്‍ പൊലീസ് പരിശോധിക്കും. മരിക്കാനായി മൂവരും തെരഞ്ഞെടുത്ത ദിവസത്തെ സംബന്ധിച്ചും പൊലീസ് ചില അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്.

മരണാനന്തര ജീവിതം എന്ന ആശയത്തില്‍ ആകൃഷ്ടരായിരുന്നു മൂവരും. ഇവര്‍ മരിക്കാനായി തെരഞ്ഞെടുത്ത സിറോ താഴ്‌വരയിലെ ഹോട്ടലിന് സമീപം ബ്ലാക്ക് മാജിക് കേന്ദ്രങ്ങളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നവീന്റെ സംസ്‌കാരം ഇന്ന് നടക്കും. കോട്ടയം മീനടം വലിയ പള്ളിയില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ചടങ്ങ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group