
സ്വന്തം ലേഖകൻ
കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള സമയം അവസാനിച്ചപ്പോൾ കോട്ടയത്തെ യു ഡി എഫ് സ്ഥാനാർത്ഥിക്ക് 2 അപരന്മാർ.
നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ വ്യാഴാഴ്ച യു ഡി എഫ് സ്ഥാനാർത്ഥി കെ ഫ്രാൻസിസ് ജോർജിന് പുറമേ ഫ്രാൻസിസ് ഇ ജോർജ് (സ്വതന്ത്രൻ), ഫ്രാൻസിസ് ജോർജ് (സ്വതന്ത്രൻ) എന്നിങ്ങനെ 2 പേർ കൂടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യു ഡി എഫ് സ്ഥാനാർത്ഥി കെ ഫ്രാൻസിസ് ജോർജിന് ഇതുവരെ ചിഹ്നവും ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ അപരന്മാർ തലവേദന സൃഷ്ടിച്ചേക്കും.
വോട്ടിംഗ് യന്ത്രത്തിലും ഇദ്ദേഹത്തിൻ്റെ പേര് മറ്റ് രണ്ട് സ്വതന്ത്ര മാർക്ക് ഒപ്പമാവും വരുക. യന്ത്രത്തിലെ ക്രമനമ്പരും, ചിഹ്നവും കൃത്യമായി വോട്ടർമാരിലെത്തിക്കുക എന്ന ഭഗീരഥ പ്രയത്നം യു ഡി എഫ് പ്രവർത്തകർ ഏറ്റെടുക്കേണ്ടിവരും.
പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ രാവിലെ 11ന് കളക്ട്രേറ്റിലെ വിപഞ്ചിക ഹാളിൽ നടക്കും. ഏപ്രിൽ എട്ടുവരെ നാമനിർദേശ പത്രിക പിൻവലിക്കാം. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.