play-sharp-fill
കുഴൽ കിണറിൽ വീണ 2 വയസുള്ള കുട്ടിയെ രക്ഷപ്പെടുത്തി: കുഴൽ കിണറിന് സമാന്തരമായി തുരങ്കം നിർമിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

കുഴൽ കിണറിൽ വീണ 2 വയസുള്ള കുട്ടിയെ രക്ഷപ്പെടുത്തി: കുഴൽ കിണറിന് സമാന്തരമായി തുരങ്കം നിർമിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

.

ലച്ചായൻ:കര്‍ണാടകയിലെ ലച്ചായന്‍ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ട് വയസ്സുകാരന്‍. ബുധനാഴ്ച വൈകുന്നേരമാണ് 2 വയസ്സുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണത്.15-20 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിലൂടെ തിരികെ ജീവിതത്തിലെത്തി.


സതീഷ് (28), പൂജ (25) ദമ്ബതികളുടെ മകനായ സാത്വിക് എന്ന കുട്ടിയാണ് കു‍ഴല്‍ക്കിണറില്‍ വീണത്. വീടിന് സമീപം കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടി മൂടാത്ത കുഴല്‍ക്കിണറില്‍ വീണതെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുക്കാന്‍ പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരുമുണ്ടായിരുന്നു.

രക്ഷാസംഘം കുറച്ചുദൂരം വരെ കുഴിച്ചിട്ടായിരുന്നു കുട്ടിയുടെ അടുത്തേക്ക് തുരങ്കംനിർമിച്ചത്.