മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലേയ്ക്ക് കാനഡയിലെ മലയാളികള്‍ തുക സമാഹരിച്ചു

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലേയ്ക്ക് കാനഡയിലെ മലയാളികള്‍ തുക സമാഹരിച്ചു

പാലാ : ഈസ്റ്ററിനോടനുബന്ധിച്ചാണ് കനേഡിയൻ മലയാളികള്‍ സ്നേഹവീട് പദ്ധതിയിലേക്ക് തുക സമാഹരിച്ചത്. പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് തുക കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.

അഡ്വ സന്തോഷ് മണർകാട്, സാംജി പഴേപറമ്ബില്‍, വിനയ്കുമാർ പാലാ എന്നിവർ പങ്കെടുത്തു. തുടർന്നു ലഭ്യമായ തുക ഗുണഭോക്താവിന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് കൈമാറി.