play-sharp-fill
വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദർശൻ ; ഡേറ്റ് പ്രഖ്യാപിച്ചു

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദർശൻ ; ഡേറ്റ് പ്രഖ്യാപിച്ചു

ദില്ലി : ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ഹിന്ദി ചിത്രം ദി കേരള സ്റ്റോറി സംപ്രേഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍. ഏപ്രില്‍ അഞ്ച് രാത്രി എട്ടുമണിക്കാണ് സംപ്രേഷണം എന്നാണ് ദൂരദര്‍ശന്‍ അറിയിപ്പ്. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ സംപ്രേഷണം സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ചിത്രമായിരുന്നു ദ കേരള സ്റ്റോറി. എന്നാല്‍ ചിത്രം തീയറ്റര്‍ വിട്ട് ഏറെക്കാലം കഴിഞ്ഞാണ് ഒടിടിയില്‍ എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം സീ 5ലൂടെ ഒടിടിയില്‍ എത്തിയത്.


ഫെബ്രുവരി 16നാണ് ചിത്രം സീ 5ലൂടെ സ്ട്രീം ചെയ്യാന്‍ ആരംഭിക്കുന്നത്. അതേ സമയം ചിത്രം വിവാദമാകും എന്നതിനാലാണ് വളരെക്കാലം ചിത്രം സ്ട്രീം ചെയ്യാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന വാദമാണ് ഒടിടി ഭീമന്മാരെ ചിത്രം ഏറ്റെടുക്കുന്നതില്‍ പിന്നോട്ട് വലിക്കുന്നത് എന്നാണ് സിനിമ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ ശർമ്മയെ നായികയാക്കി സുദീപ്തോ സെൻ സംവിധാനവും നിർവ്വഹിച്ച ചിത്രം നിർമ്മിച്ചത് ബോളിവുഡ് നിർമ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ ആയിരുന്നു.