വീടിനുള്ളില്‍ യുവാവിനെ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹത

Spread the love

 

ഇടുക്കി: വീട്ടിലെ മുറിയില്‍ കഴുത്തിന് മുറിവേറ്റ് രക്തം വാ‍ര്‍ന്ന നിലയില്‍ യുവാവിനെ കണ്ടെത്തി. പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചു.

കൊമ്ബൊടിഞ്ഞാലില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. ആദർശ് (27) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് വീട്ടിലെ മുറിക്കുള്ളില്‍ യുവാവിനെ മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനo. എന്താണ് മരണത്തിലേക്ക് നയിച്ചതെന്നതില്‍ ധാരണയില്ല. നിലവിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group