കണ്ണൂർ : കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്റെ കൈവശം 5000 രൂപ മാത്രം. ബാങ്ക് അക്കൗണ്ടില്‍ 2,81, 387 രൂപയുമുണ്ട്.
ജയരാജന്റെയും ഭാര്യ ലീനയുടെയും പേരില്‍ 30 ലക്ഷം രൂപയുടെ വീടുണ്ട്. രണ്ട് പേരുടെയും പേരിലായി 25, 64,250 രൂപ വിലമതിക്കുന്ന 12 സെന്റ് ഭൂമിയുണ്ട്. ബുധനാഴ്ച കണ്ണൂര്‍ കലക്ടര്‍ക്ക് നല്‍കിയ നാമ നിര്‍ദേശക പത്രികയിലാണ് ഈ വിവരം.
11000 രൂപയുടെ ഓഹരി മലയാളം കമ്മ്യൂണിക്കേഷനിലും 1500 രൂപയുടെ ഓഹരി റെയ്ഡ്കോയിലുമുണ്ട്. 5 പേര്‍ക്ക് വീതം വെക്കുന്ന 40 സെന്റ് ഭൂമി കുടുംബസ്വത്തായുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള ബേങ്ക് ജീവനക്കാരിയായ ഭാര്യ ലീനയുടെ പേരില്‍ മാരുതി സ്വിഫ്റ്റ് കാറുണ്ട്. ബിഎസ് സി എല്‍എല്‍ബി ബിരുദധാരിയായ എം വി ജയരാജന് 63 വയസുണ്ട്.