play-sharp-fill
വീട്ടിൽ അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസിൽ ബ്ലേഡ് മാഫിയാ തലവൻ മാലം സുരേഷിനെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു; ഏറ്റുമാനൂരിലെ വ്യവസാസിയെ  ഭീഷണിപ്പെടുത്തിയ കേസിൽ സുരേഷിൻ്റെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെയാണ് 16 കുപ്പി വിദേശമദ്യം പിടികൂടിയത്

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിലെ വ്യവസാസിയെ ഭീഷണിപ്പെടുത്തിയ കേസിൽ ബ്ലേഡ് മാഫിയാ തലവൻ മാലം സുരേഷിൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ പൊലീസ് അനധികൃതമായി സൂക്ഷിച്ചിരുന്ന 16 കുപ്പി വിദേശമദ്യം മാലം സുരേഷിൻ്റെ വീട്ടിൽ നിന്നും പിടികൂടി. ഈ കേസിൽ മാലം സുരേഷിനെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു.

കേരളത്തിലും തമിഴ്നാട്ടിലും വ്യവസായങ്ങളുള്ള
കോട്ടയം തെള്ളകം സ്വദേശിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് കോട്ടയം ഡിവൈഎസ്പിയുടേയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടേയും നേതൃത്വത്തിൽ ഇന്നലെ സുരേഷിൻ്റെ
മാലത്തുള്ള വീട്ടിൽ റെയ്ഡ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയോടെ സുരേഷിനെ കോട്ടയത്ത് കോടതിയിൽ ഹാജരാക്കും