വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ലൈംഗിക ചുവയോടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കെ കെ ശൈലജയ്ക്കെതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപത്തില്‍ കേസെടുത്ത് പൊലീസ്

Spread the love

കോഴിക്കോട്: ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപത്തില്‍ കേസെടുത്ത് വടകര പൊലീസ്.

മിൻഹാജ് പാലോളി എന്നയാളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിന്മേലാണ് നടപടി.

കെ കെ ശൈലജയെ വടകരയില്‍ സ്ഥാനാർത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ ലൈംഗിക ചുവയോടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. വടകര ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാണ് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐപിസി 153, കേരള പൊലീസ് ആക്‌ട് 120 (ഒ) വകുപ്പുകള്‍ പ്രകാരമാണ് കേസ്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെ കെ ശൈലജയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി വാർത്താ സമ്മേളനം നടത്തിയിരുന്നു.

എതിർ സ്ഥാനാർത്ഥിയുടെ പ്രേരണ, ചിത്രങ്ങള്‍ മോർഫ് ചെയ്ത സംഭവത്തിന് പിന്നിലുണ്ടെന്ന് കെ കെ ശൈലജ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.