play-sharp-fill
‘ആദ്യം ചോദിച്ചത് അവരാണ്…! ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയില്‍ ഡിഎംകെ പിന്തുണ സിപിഎമ്മിനൊപ്പം

‘ആദ്യം ചോദിച്ചത് അവരാണ്…! ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയില്‍ ഡിഎംകെ പിന്തുണ സിപിഎമ്മിനൊപ്പം

ഇടുക്കി: ദേശീയ തലത്തില്‍ കോണ്‍ഗ്രസിനൊപ്പമാണ് ഡിഎംകെ.

തമിഴ്നാട്ടില്‍ ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം സഖ്യമായാണ് മത്സരിക്കുന്നത്.
പക്ഷേ ഇടുക്കിയില്‍ ഇത്തവണ സിപിഎമ്മിനൊപ്പമാണ് ഡിഎംകെ.


ആദ്യം പിന്തുണ ചോദിച്ച സിപിഎമ്മിനെ തുണയ്ക്കുമെന്നാണ് ഡിഎംകെ നേതൃത്വത്തിന്റെ പ്രഖ്യാപനം. ഇടുക്കിയിലെ അതിർത്തി താലൂക്കുകളായ പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നീ മണ്ഡലങ്ങളിലെ തോട്ടം തൊഴിലാളികള്‍ക്കിടയിലാണ് ഡിഎംകെക്ക് സ്വാധീനമുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കിയില്‍ 22000 അംഗങ്ങളുണ്ടെന്നാണ് അവകാശ വാദം. പിന്തുണ തേടി ഇടതുപക്ഷം എത്തിയതോടെ പൂപ്പാറയില്‍ സംസ്ഥാന പ്രസിഡൻ്റിൻ്റെ അധ്യക്ഷതയില്‍ യോഗം ചേർന്നാണ് ജോയ്സ് ജോർജിന് പിന്തുണ നല്‍കാൻ തീരുമാനമെടുത്തത്. ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിക്കൊപ്പമാണ് ഡിഎംകെ.