play-sharp-fill
പടക്കശാലയിൽ ബോംബ് നിര്‍മാണം; പൊട്ടിത്തെറിയില്‍ 17കാരന്‍റെ ഇരുകൈപ്പത്തികളും നഷ്ടമായി; രണ്ട് പേരുടെ നില ഗുരുതരം ; മൂന്ന് പേര്‍ക്ക് പരിക്ക്‌

പടക്കശാലയിൽ ബോംബ് നിര്‍മാണം; പൊട്ടിത്തെറിയില്‍ 17കാരന്‍റെ ഇരുകൈപ്പത്തികളും നഷ്ടമായി; രണ്ട് പേരുടെ നില ഗുരുതരം ; മൂന്ന് പേര്‍ക്ക് പരിക്ക്‌

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുക്കോലയിലെ പടക്കനിർമാണ ശാലയിൽ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ 17കാരന്റെ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടു.


തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ കൈപ്പത്തികളാണ് നഷ്ടപ്പെട്ടത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അനിരുദ്ധിനെതിരെ അനധികൃത ബോംബ് നിര്‍മാണ കേസ് നിലവിലുണ്ട്. അപകടത്തിൽ പരിക്കേറ്റ നാല് പേരും ​ഗുണ്ടാസംഘത്തിലെ അം​ഗങ്ങളെന്നും പൊലീസ് പറഞ്ഞു.