മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം ; പ്രതിയെ അറസ്റ്റ് ചെയ്ത് തൃക്കൊടിത്താനം പോലീസ്

Spread the love

തൃക്കൊടിത്താനം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തൃക്കൊടിത്താനം മണികണ്ടവയൽ  പൂവത്തിങ്കൽ വീട്ടിൽ ചന്തു വി.ആർ (26) നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

മാർച്ച് 31ന്  രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതിയും സുഹൃത്തുക്കളും ചേർന്ന് മണികണ്ടവയൽ സ്വദേശിയായ യുവാവിനെ ഇയാളുടെ വീടിനു സമീപം വച്ച് ഇരുമ്പ് പൈപ്പും, വിറക് കമ്പുകളും കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോട് നേരത്തെ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചത്.

യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആക്രമണശേഷം കടന്നു കളഞ്ഞ പ്രതികളെ തൃക്കൊടിത്താനം പോലീസ്  പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.ഐ അഖിൽദേവ്, സി.പി.ഓ മാരായ അരുൺ, അനീഷ്, സെൽവരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group