വീടിനു സമീപത്തിരുന്ന് മദ്യപിച്ചു, ചോദ്യം ചെയ്ത യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചു ; കുമരകത്ത് ഒരാൾ അറസ്റ്റിൽ

Spread the love

കുമരകം : വീടിന് സമീപമിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചെങ്ങളം സൗത്ത് പട്ടട  വള്ളോംത്തറ വീട്ടിൽ മനു. വി.വി (41) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

മാർച്ച് 31 -ന് രാത്രി 8 മണിയോടെയാണ് കേസിനാസ്പദമായ സംഭവം, പ്രതി ചെങ്ങളം സ്വദേശിയായ യുവാവിന്റെ വീടിന് സമീപം ഇരുന്ന് മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്ന് യുവാവ് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഇയാൾ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

യുവാവിൻറെ പരാതിയിൽ കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ  പിടികൂടുകയത്. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ തോമസ് കെ.ജെ, എസ്.ഐ മാരായ മനോജ് കെ.കെ, ജോസഫ്, സി.പി.ഓ മാരായ അമ്പാടി, രാജു, സാനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ കുമരകം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group