play-sharp-fill
ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിൽ ബോംബ് വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും  പത്ത് ലക്ഷം രൂപ പിഴയും

ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിൽ ബോംബ് വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും

 

വിഴിഞ്ഞം:   സഹോദരനെ കൊലപ്പെടുത്തിയ സംശയത്തിൽ യുവാവിന്റെ തലയിൽ ബോംബ് വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 10 ലക്ഷം രൂപ വിധിച്ച് കോടതി.

വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തില്‍ എഡ്വിനെയാണ് (39) തിരുവനന്തപുരം അഡീഷനല്‍ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു വർഷംകൂടി കഠിനതടവ് അനുഭവിക്കണം. ഇതിനു പുറമേ, എക്സ് പ്ലോസിവ് ആക്‌ട് പ്രകാരവും ശിക്ഷയുണ്ട് പ്രതിക്ക്.


ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന ആല്‍ബിയെ യുവതിയുടെ സഹോദരൻ ഷൈജുവും കൂട്ടാളികളും ചേർന്ന് കൊല്ലപ്പടുത്തിയ സംശയത്തിലാണ് ഉറങ്ങിക്കിടന്ന ഷൈജുവിന്‍റെ തലക്ക് സമീപം ബോംബ് വെച്ച്‌ പൊട്ടിച്ച് കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013 ഏപ്രില്‍ 24ന് രാത്രി രണ്ടോടെയായിരുന്നു നാടിനെ നടുക്കിയ അറുകൊല. സംഭവത്തിന് രണ്ട് ദിവസം മുൻപ് പ്രതിയുടെ സഹോദരൻ തൂങ്ങി മരിച്ചിരുന്നു.

കൊലപാതകശേഷം മുങ്ങിയ എഡ്വിനെ സമീപത്തെ മത്സ്യ ത്തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്നത്തെ വിഴിഞ്ഞം സി.ഐ  സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്. പ്രതിക്ക് ബോംബ് നിർമിച്ച്‌ നല്‍കിയ നേമം സ്വദേശി അപ്പാച്ചി ബൈജുവെന്ന വിനോദ് രാജിനെയും അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് വിനോദിനെ കോടതി വെറുതെ വിട്ടു.

ജാമ്യത്തിലിറങ്ങിയ എഡ്വിനെ നാലുമാസം മുൻബ് ഒന്നര കിലോ കഞ്ചാവുമായി പിടികൂടിയിരു രുന്നു. കൂടാതെ  ഉള്‍പ്പെടെ നിരവധി അടിപിടി കേസുകള്‍ ഇയാൾക്കെതിരെ ഉള്ളതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു. ശിക്ഷാവിധിക്കുശേഷം എഡ്വിനെ വിയ്യൂർ ജയിലിലേക്ക് മാറ്റി.