play-sharp-fill
അരവിന്ദ് കേജ്‌രിവാളിന് ഉറക്കമില്ല; തൂക്കം 4.5 കിലോ കുറഞ്ഞു; ആരോഗ്യം ആശങ്കാജനകമെന്ന് ആം ആദ്മി; തൂക്കത്തിൽ കുറവില്ലെന്നും സുഖമായി തുടരുന്നുവെന്നും ജയില്‍ അധികൃതർ

അരവിന്ദ് കേജ്‌രിവാളിന് ഉറക്കമില്ല; തൂക്കം 4.5 കിലോ കുറഞ്ഞു; ആരോഗ്യം ആശങ്കാജനകമെന്ന് ആം ആദ്മി; തൂക്കത്തിൽ കുറവില്ലെന്നും സുഖമായി തുടരുന്നുവെന്നും ജയില്‍ അധികൃതർ

ന്യൂഡല്‍ഹി: തിഹാർ രണ്ടാം നമ്പർ ജയിലിലെ മൂന്നാം വാർഡില്‍ യു ടി (അണ്ടർ ട്രയല്‍) നമ്പർ 670 ഇതാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഇപ്പോഴത്തെ മേല്‍വിലാസം.

ഈ മാസം 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് തിങ്കളാഴ്ച വെെകിട്ട് അരവിന്ദ് കേജ്‌രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റിയത്.

ഡല്‍ഹി മദ്യനയ കേസില്‍ കഴിഞ്ഞ മാസം 21നാണ് അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായതിന് ശേഷം കേജ്‌രിവാളിന്റെ ഭാരം 4.5 കിലോ കുറഞ്ഞതായി ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി മർലീന പറഞ്ഞു. ഇന്ന് രാവിലെ തന്റെ എക്സ് പേജിലെ പോസ്റ്റിലൂടെയാണ് അതിഷി ഇക്കാര്യം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കടുത്ത പ്രമേഹരോഗിയാണ് കേജ്‌രിവാള്‍, ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും രാപ്പകലില്ലാതെ അദ്ദേഹം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു. അറസ്റ്റിന് ശേഷം 4.5 കിലോ കുറഞ്ഞു. ഇത് ആശങ്കാജനകമാണ്. ബിജെപി അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാക്കുകയാണ്. അരവിന്ദ് കേജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാല്‍ രാജ്യം മാത്രമല്ല. ദെെവം പോലും അവരോട് ക്ഷമിക്കില്ല’ – അതിഷി കുറിച്ചു.

എന്നാല്‍ ജയിലില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് 55 കിലോ തൂക്കം ഉണ്ടായിരുന്നുവെന്നും അതില്‍ മാറ്റമില്ലാതെ തുടരുന്നുവെന്നും ജയില്‍ അധികൃതർ അറിയിച്ചു. അരവിന്ദ് കേജ്‌രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയില്‍ ആണെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.