ചില്ലറ നൽകിയില്ല; 68 – കാരൻ വയോധികനെ സ്വകാര്യ ബസില്‍ നിന്ന് ചവിട്ടി പുറത്താക്കി

Spread the love

 

 

തൃശൂർ: സ്വകാര്യ ബസിൽ ചില്ലറ നൽകാത്തതിനെ തുടർന്ന് 68- കാരനായ വയോധികനെ ചവിട്ടി പുറത്താക്കിയതിൽ പരാതി.

video
play-sharp-fill

തൃശൂര്‍ കരുവന്നരിലാണ് സംഭവം. കരുവന്നൂർ സ്വദേശി പവിത്രനെ (68) ആണ് ഇരിങ്ങാലക്കുടയില്‍ സര്‍വീസ് നടത്തുന്ന ശാസ്ത എന്ന ബസിലെ കണ്ടക്ടര്‍ രതീഷ് ചവിട്ടിപുറത്താക്കി പരിക്കേൽപ്പിച്ചത്.

ചവിട്ടേറ്റ് പവിത്രന്‍ റോഡിലേയ്ക്ക് തലയടിച്ച്‌ വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞ് പ്രതിഷേധിച്ചു. പരിക്കേറ്റ പവിത്രനെ ഉടന്‍ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്കും മാറ്റി. ബസിനെയും കണ്ടക്ടറെയും ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group