play-sharp-fill
വന്യജീവി ആക്രമണത്തിൽ മരണപ്പെട്ട അബ്രാഹമിന്റെ  മക്കൾ  വനം വകുപ്പ് ജോലിയിൽ പ്രവേശിച്ചു

വന്യജീവി ആക്രമണത്തിൽ മരണപ്പെട്ട അബ്രാഹമിന്റെ മക്കൾ വനം വകുപ്പ് ജോലിയിൽ പ്രവേശിച്ചു

 

കോഴിക്കോട്: കക്കയത്ത്  കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ട അബ്രാഹമിന്റെ രണ്ട്  ആൺമക്കളും വനം വകുപ്പ് ജോലിയിൽ പ്രവേശിച്ചു.

മക്കളായ ജോബിഷ്, ജോമോന്‍ എന്നിവരാണ് വനംവകുപ്പിന്റെ കക്കയം ഫോറസ്റ്റ് സെക്ഷനില്‍ താത്കാലിക വാച്ചര്‍മാരായി ജോലിയില്‍ പ്രവേശിച്ചത്.


മാർച്ച് അഞ്ചിനാണ് കൃഷിയിടത്ത് ജോലി  ചെയ്ത് കൊണ്ടിരുന്ന അബ്രാഹമിനെ കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതേ സംബന്ധിച്ച് നിരവധി സമരങ്ങളും, പ്രതിഷേധങ്ങളും നടന്നിരുന്നു. സംഭവത്തെ തുടർന്ന്  വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ കുടുംബത്തെ സന്ദർശിച്ചിരുന്നു. കുടുംബത്തിന് സമ്മതമാണെങ്കിൽ രണ്ട് ആൺ മക്കളും ഏപ്രിൽ ഒന്നു മുതൽ വനം വകുപ്പിൽ താൽക്കാലികമായി ജോലിയിൽ പ്രവേശിക്കാമെന്ന് മന്ത്രി പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കളിലിൽ ആർക്കെങ്കിലും സ്ഥിരം ജോലി നൽകണമെന്ന് കർഷ സംഘടനയും നാട്ടുക്കാരും ആവശ്യപ്പെട്ടിരുന്നങ്കിലും അംഗീകരിച്ചില്ല. സംഭവത്തെ തുടർന്ന്  കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നേരെത്ത നൽകിയിരുന്നു.