സ്വര്‍ണവും പണവും മോഷണം പോയതായി പരാതി : വീട്ടിലുണ്ടായിരുന്ന കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്.

Spread the love

 

ഇല്ലിക്കല്‍: വീട്ടില്‍നിന്നും സ്വര്‍ണവും പണവും മോഷണം പോയതായി പരാതി. ഇല്ലിക്കല്‍ വാഴക്കൂട്ടം ബഷീറിന്റെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണവും പണവും നഷ്ടമായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബഷീറും

കുടുംബവും ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ കഴിയവെയാണ് മോഷണം നടന്നത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടിയെ ഭീഷണിപ്പെടുത്തിയിട്ടാണ് മോഷ്ടാവ് സ്വര്‍ണവും പണവും അപഹരിച്ചത്.

സംഭവസമയം കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും ഗൂഗിള്‍പേ വഴിയും മോഷ്ടാവ് പണം തട്ടിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സംഭവത്തിനു ശേഷം കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. പ്രതിയെ സംബന്ധിച്ച സൂചനകള്‍ കുട്ടിയില്‍ നിന്നും മനസിലാക്കിയ കുടുംബം കുമരകം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.