play-sharp-fill
വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 7 വർഷം തടവ് വിധിച്ച് കോടതി

വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 7 വർഷം തടവ് വിധിച്ച് കോടതി

 

തിരുവനന്തപുരം: വീട് കയറി ആകമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവ്  വിധിച്ച് കോടതി.

നെയ്യാറ്റിൻകര മരുത്തൂർ നൗഷാദിന്റെ വീട് ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതി അതിയന്നൂർ പുന്നക്കാട് സുരേഷിനാണ് കോടതി ശിക്ഷ വിധിച്ചത്.


ഇത് കൂടാതെ  നെയ്യാറ്റിൻകര സർക്കിള്‍ ഇൻസ്പെക്ടറായിരുന്ന എം അനില്‍കുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും സുരേഷ് പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെയ്യാറ്റിൻകര അസിസ്റ്റന്റ് സെ‌ഷൻസ് ജഡ്ജ് ആണ് ഏഴുവർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ നടപ്പിലാക്കിയത്.രാത്രി 7-യോടെയാണ് ആക്രമണം ഉണ്ടായത്. നൗഷാദിനെ  വീടിന്റെ വാതിൽ കത്തി തുറന്ന് അകത്ത് കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഇന്ത്യൻ ശിക്ഷ നിയമം 324,452,307 വകുപ്പുകള്‍ പ്രകാരം ആണ് ശിക്ഷ വിധിച്ചത്. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി സന്തോഷ് കുമാർ ആണ് കേസിന് നേർതൃത്വം നൽകിയത്.   കേസില്‍ 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പൊസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പോസിക്യൂട്ടർ സി.ഡി ജസ്റ്റിൻ ജോസ് ഹാജരായി.