play-sharp-fill
കോട്ടയത്ത് അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോൾ വളർത്തു നായയെ  അഴിച്ചുവിട്ടു വാറന്റ്‌ പ്രതി ; മണിക്കൂറുകൾ പരിശ്രമിച്ചിട്ടും പ്രതിയെ പിടികൂടാനാവാതെ പോലിസ്

കോട്ടയത്ത് അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോൾ വളർത്തു നായയെ അഴിച്ചുവിട്ടു വാറന്റ്‌ പ്രതി ; മണിക്കൂറുകൾ പരിശ്രമിച്ചിട്ടും പ്രതിയെ പിടികൂടാനാവാതെ പോലിസ്

കോട്ടയം : അറസ്റ്റ് ചെയ്യാൻ പോലീസ് വരുന്നത് കണ്ട ഉടൻ പ്രതി മുറിയിൽ കയറി വാതിൽ അടച്ചു വിട്ടിട്ട് പുറത്തെ മുറിയിലേക്ക് ഉള്ള വാതിൽ വഴി നായകളെ തുറന്നു വിടുകയായിരുന്നു.ഇതിനെ തുടർന്ന് മണിക്കൂറുകളോളം പോലീസ് പ്രതിയെ പിടികൂടാൻ ആവാതെ വട്ടം തിരിഞ്ഞു.

അടിപിടിക്കേസില്‍ പ്രതിയായ യുവാവിനെ പിടികൂടാൻ വാറന്റോടെയാണ് ഇന്നലെ രാവിലെ പത്തോടെ പൊലീസ് എത്തിയത്. ഏറ്റുമാനൂർ ടൗണിനു നടുവിലെ മൂന്നുനിലക്കെട്ടിടത്തിനു മുകളിലായിരുന്നു പ്രതിയുടെ താമസം. പൊലീസ് വന്നതറിഞ്ഞു പ്രതി മുകളിലേക്കുള്ള വാതിലുകളെല്ലാം അടച്ചു. പൊലീസ് മുറിക്കുള്ളിലേക്കു കയറാൻ ശ്രമിച്ചതോടെ രണ്ടു വളർത്തുനായ്ക്കളെ മുറിക്കുള്ളില്‍ തുറന്നുവിട്ടു.


ഇതോടെ വീടിനകത്തേക്ക് കയറാൻ പൊലീസും ഭയപ്പെട്ടു.പൊലീസിന്റെ നോട്ടിസ് കൈപ്പറ്റാനോ മുറിയില്‍നിന്നു പുറത്തു വരാനോ ഇയാള്‍ കൂട്ടാക്കിയില്ല. കൂടുതല്‍ പൊലീസുകാരെത്തി കെട്ടിടം വളഞ്ഞ് മണിക്കൂറുകളോളം നിലയുറപ്പിച്ചിട്ടും പ്രതിയെ പിടികൂടാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി വൈകിയും പൊലീസ് ഇയാളുടെ താമസ സ്ഥലത്ത് തുടർന്നെങ്കിലും പ്രയോജനം ഉണ്ടായില്ല.അവസാനം വക്കീലമൊത്ത് കോടതിയിൽ സ്വമേധയാ ഹാജരായിക്കൊള്ളാമെന്ന പ്രതിയുടെ വാക്കിൽ പോലീസ് പിരിഞ്ഞു പോവുകയായിരുന്നു.