play-sharp-fill
റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താനാകാതെ ഭൂരിപക്ഷം കാർഡുമകളും:   കേന്ദ്രം നിർദ്ദേശിച്ച കാലാവധി ഇന്നലെ അവസാനിച്ചു.

റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താനാകാതെ ഭൂരിപക്ഷം കാർഡുമകളും:  കേന്ദ്രം നിർദ്ദേശിച്ച കാലാവധി ഇന്നലെ അവസാനിച്ചു.

 

തിരുവനന്തപുരം: മഞ്ഞ ,പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ ഇ കെ വൈ സി മസ്റ്ററിoഗ് നടത്താൻ കേന്ദ്രം നിർദ്ദേശിച്ച കാലാവധി ഇന്നലെ അവസാനിച്ചു.

കേരളത്തിലെ 1.54 . കോടി അംഗങ്ങളിൽ 10% പോലും മസ്റ്ററിംഗ് നടത്തിയിട്ടില്ല. കഴിഞ്ഞ മാസം 15ന് നടത്താൻ ശ്രമിച്ചെങ്കിലും ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ ഈ പോസ് സംവിധാനത്തിലെ തകരാർ കാരണം നിർത്തുകയായിരുന്നു .


മെയ് 31 വരെ കാലാവധി. ആവശ്യപ്പെട്ട് സംസ്ഥാന ഭഷ്യ വകുപ്പ് കേന്ദ്രത്തിന് ഒന്നിലധികം തവണ കത്തയച്ചെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രം നിർദ്ദേശിച്ച കാലാവധി കഴിഞ്ഞെങ്കിലും റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ വിഹിതം നഷ്ടമാകില്ലെന്ന് ഭക്ഷ്യ വകുപ്പ്.

റേഷൻ വിഹിതം തട്ടിപ്പ് നടത്തുന്നത് തടയാനാണ് അംഗങ്ങളെല്ലാം ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിന് നേരിട്ട് റേഷൻ കടയിൽ എത്തി ഈ പോസ് മെഷീനിൽ വിരൽ പതിപ്പിച്ച് മസ്റ്ററിംഗ് നടത്താൻ കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിച്ചത്.