play-sharp-fill
എംഡി എം എ കച്ചവടം ;  യുവാവും യുവതിയും പിടിയിൽ

എംഡി എം എ കച്ചവടം ; യുവാവും യുവതിയും പിടിയിൽ

 

കൊച്ചി : എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. തൃശൂർ അരിപ്പാലം സ്വദേശി ആന്റണി സെല്‍വൻ(28) ഇരിങ്ങാലക്കുട സ്വദേശി എംയു അമീഷ(23) എന്നിവരാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്.

74 ഗ്രാം എംഡിഎംഎ ആണ് പ്രതികളിൽ നിന്നും പോലീസ് പിടികൂടിയത്.കുന്നുംപുറം അമൃത ഹോസ്പിറ്റൽ റോഡിലെ ലോഡ്ജ് മുറിയിൽ നിന്നാണ് ഇരുവരെയും പിടികൂടുന്നത്.കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ കെഎസ് സുദർശന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.