എംസി റോഡിൽ സ്വകാര്യ ബസുകൾ തമ്മിൽ മത്സരയോട്ടം ,കിടങ്ങൂർ കവലയിൽ ഉണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്.

Spread the love

കോട്ടയം : എംസി റോഡിൽ വേങ്ങൂർ കിടങ്ങൂർ കവലയിൽ സ്വകാര്യബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. ബസിടിച്ചു ബൈക്ക് യാത്രക്കാരനു ഗുരുതര പരുക്ക്.

കാക്കനാട് പൗർണമി നിവാസിൽ ഹരി (26) എന്നയാൾക്കാണു പരുക്കേറ്റത് .യുവാവിനെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറ്റൊരു ബസിന്റെ അടിയിലേക്ക് കയറി. ബൈക്കിലിടിച്ച ബസ് മറ്റൊരു കാറിലും ഇടിച്ചാണു നിന്നത്.

ഇന്നു രാവിലെ 11.45 നാണ് അപകടം.അങ്കമാലി-പെരുമ്പാവൂർ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ ബസ് യാത്രക്കാരെ കയറ്റുന്നതിനായി സ്‌റ്റോപ്പിൽ നിർത്തുകയായിരുന്നു. പിന്നാലെ അതിവേഗത്തിലെത്തിയ അങ്കമാലി- മുളങ്കുഴി ജീസസ് ബസ് മുന്നിലുണ്ടായിരുന്ന ബൈക്കിലും കാറിലും ഇടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group