ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസ് ആരംഭിച്ചു : വിവിധ വാദ്യോപകരണങ്ങളിലും ചിത്രകലയിലും കുട്ടികൾക്ക് 2 മാസം പരിശീലനം

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം :കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ കുട്ടികളുടെ അവധിക്കാല ക്ലാസുകൾ ആരംഭിച്ചു .ഇന്ന് രാവിലെ നടന്ന ചടങ്ങിൽ അവധിക്കാല ക്ലാസുകളുടെ ഉദ്ഘാടനം മുൻ വ്യോമയാന സെക്രട്ടറി റോയി പോൾ നിർവഹിച്ചു.

ബാലഭവൻ ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ റബേക്ക ബേബി ഐപ്പ് ,.ഷാജി വേങ്കടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി കെ സി വിജയകുമാർ എന്നിവർ പ്രസംഗിച്ചു

എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ സ്വാഗതവും മാനേജ്മെന്റ് കമ്മിറ്റി അംഗം നന്ദിയോട് ബഷീർ നന്ദിയും പറഞ്ഞു. വിവിധ വാദ്യോപകരണങ്ങളിലും ചിത്രകലയിലും കുട്ടികൾക്ക് 2 മാസം പരിശീലനം നല്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group