വീഡിയോ കോൾ ചെയ്തുകൊണ്ട് പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ യുവാവിനെ അറസ്റ്റ് ചെയ്തു

Spread the love

കൊല്ലം  :കരുനാഗപ്പള്ളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.

കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി 37 വയസുള്ള സുരേഷിനെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഗുജറാത്തില്‍ നിന്നാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.ഈ മാസം പന്ത്രണ്ടാം തീയതിയാണ് വീഡിയോ കോൾ ചെയ്തുകൊണ്ട് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്.

മൊബൈൽ ഫോൺ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനിക്ക് യുവാവുമായുള്ള ബന്ധം മനസ്സിലാകുന്നത്.വൈകീട്ട് അയല്‍വാസികളോടൊപ്പം തിരുവാതിരക്കളി കളിച്ചുകൊണ്ട് നിന്ന പെണ്‍കുട്ടി സുരേഷിന്റെ ഫോണ്‍ കോള്‍ വന്നതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്നും മനസിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് സുരേഷിനെ വീഡിയോ കോള്‍ ചെയ്തു കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തി. ഫോണിലൂടെയുള്ള നിരന്തരമായുള്ള ശല്യവും ഭീഷണിയും സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യയെന്നാണ് പൊലീസ് കണ്ടെത്തല്‍.

ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുജറാത്തിലെ ഒരു കുഗ്രാമത്തില്‍ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഒളിത്താവളം കണ്ടെത്തിയത്.