play-sharp-fill
സംസ്ഥാനത്ത് ഇന്നും ശക്തമായ കടലാക്രമണത്തിന് സാധ്യത,   അതീവ ജാഗ്രതയിൽ തീരദേശം

സംസ്ഥാനത്ത് ഇന്നും ശക്തമായ കടലാക്രമണത്തിന് സാധ്യത, അതീവ ജാഗ്രതയിൽ തീരദേശം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ഉയർന്ന തിരമാലഉണ്ടാവുമെന്ന് ഉള്ളതിനാൽ അതീവ ജാഗ്രതയിൽ തീരദേശം.

ഇത്രയൊക്കെയുണ്ടായിട്ടും ജനപ്രതിനിധികൾ ആരും തന്നെ തിരിഞ്ഞ് നോക്കിയിലെന്ന് പ്രതിഷേധിച്ച് കൊല്ലം മുണ്ടയ്ക്കൽ തീരവാസികൾ.


മുതലപ്പൊഴിയിൽ കടലിൽ വീണ അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് രാത്രി 11.30വരെ 0.5 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ  സമുദ്ര സ്ഥിതി പഠന ഗവേഷണം അറിയിച്ചിരിക്കുന്നത്. ഇന്നലെ ഉണ്ടായ രൂക്ഷമായ  കടലാക്രമണത്തിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരദേശമേഖല ഇനിയും മുക്തമായിട്ടില്ല. പല വീടുകളിലും വെള്ളം കയറിയത്  ഇരുപതതോളം കുടുംബാംഗങ്ങളെ ക്യാമ്പിലേക്ക് മാറ്റി. പാർപ്പിച്ചിരിക്കുകയാണ്.

വേലിയിറക്കത്തിൽ വെള്ളം ഇറങ്ങിയെങ്കിലും വേലിയേറ്റം ഉണ്ടാകുമോയെന്നാണ് ആശങ്കയിലാണ് ജനങ്ങൾ.

ആറാട്ടുപുഴ പുറക്കാട്, വളഞ്ഞവഴി, ചേർത്തല, പള്ളിത്തോട് തുടങ്ങി ആലപ്പുഴയിലെ തീരപ്രദേശങ്ങളിലും വലിയ തോതിൽ വെള്ളം കയറിട്ടുണ്ട്.  തീരദേശത്തിൽ റോഡിലും വീടുകളിലും  എല്ലാം വെള്ളം കയറിയ നിലയിലാണ്. നിലവിൽ ആലപ്പുഴയിൽ കടൽക്ഷോഭമുണ്ടായ മേഖലയിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് ജില്ലാ കലക്ടർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇനിയും കടൽക്ഷോഭം ഉണ്ടാവാൻ സാധ്യത യുള്ളതിനാൽ ജാഗ്രത  പാലിക്കണമെന്നും  കലക്ടർ അറിയിച്ചുട്ടുണ്ട്.