കേജരിവാളിന് പിന്തുണയുമായി നടന്ന ദില്ലി റാലി ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം ; ഡൽഹിയിൽ കേജരിവാളിന് പിന്തുണയുമായി നടന്ന റാലി ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇരുപതിനായിരത്തിലധികം പേരാണ് റാലിയിൽ പങ്കെടുത്തത്.
ഇരുപതിനായിരത്തിലധികം സംഖ്യ കവിയരുത് എന്ന് പോലീസിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അവയൊക്കെ മറികടന്ന് കൊണ്ടാണ് ജനസാഗരങ്ങൾ എത്തിയത്.ബിജെപി ഗവൺമെൻറ് ഇന്ത്യയിൽ കാട്ടിക്കൂട്ടുന്ന നിയമവിരുദ്ധ നടപടികൾക്കെതിരെയുള്ള രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധം ആയിട്ട് ഇതിനെ കണക്കാക്കാം എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ഇത് ബിജെപിക്കുള്ള മുന്നറിയിപ്പ് ആണെങ്കിൽ കൂടി കോൺഗ്രസും ഇതിൽ നിന്നും പാഠം പഠിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0