കോട്ടയം മെഡിക്കൽ കോളേജിന് മുൻപിലൂടെ ഗതാഗതം നിരോധിച്ചു.നാളെ മുതല്‍ ആംബുലൻസ് ഉള്‍പ്പെടെ പോകേണ്ടത് ആര്‍പ്പൂക്കര ബസ് സ്റ്റാൻഡിലൂടെ

Spread the love

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുൻവശത്ത് ഭൂഗർഭ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം.ഏപ്രില്‍ രണ്ട് മുതല്‍ ആർപ്പുക്കര അമ്മഞ്ചേരി റോഡില്‍ മെഡിക്കല്‍ കോളേജിന് മുൻ ഭാഗത്ത് കൂടിയുള്ള വാഹന ഗതാഗതമാണ് പൂർണമായി നിരോധിച്ചിരിക്കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർണമായും പൂർത്തിയാകുന്നത് വരെ ഇതു വഴി വാഹനങ്ങള്‍ കടത്തി വിടില്ലെന്ന് അധികൃതർ അറിയിച്ചു.ഈ റൂട്ടില്‍ പോകേണ്ട പൊതുവാഹനങ്ങള്‍, ആംബുലൻസ് എന്നിവ ആർപ്പുക്കര ബസ് സ്റ്റാൻഡിന്റെ ഉള്ളിലൂടെയും മറ്റ് ചെറു വാഹനങ്ങള്‍ കുടമാളൂർ മാന്നാനം റോഡിലൂടെയും പേകണമെന്ന് അധികൃതർ വ്യക്തമാക്കി