
ഡൽഹി : പതിവിന് വിപരീതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് മോദി പ്രചരണം നടത്തുന്നതിന് പിന്നിലും ഇതുതന്നെയാണ് കാരണമെന്നാണ് റിപ്പോർട്ട്.
2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസിന് ലഭിച്ച 52 സീറ്റുകളില്‍ 26 എണ്ണം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങില്‍ എല്ലാം ചേർന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ പാർട്ടികള്‍ക്ക് ലഭിച്ചത് 71 സീറ്റുകളാണ്.ഇവർ ഇത്തവണയും ദക്ഷിണേന്ത്യ തൂത്തുവാരുമെന്ന അഭ്യൂഹങ്ങളാണ് മോദിയെ അസ്വസ്ഥനാക്കുന്നത്.
കഴിഞ്ഞ തവണ കർണാടകത്തില്‍ ആകെയുള്ള 28 സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാനായത് ഒരെണ്ണത്തില്‍ മാത്രമാണ്. ബിജെപി 26 (സ്വതന്ത്രൻ ഉള്‍പ്പെടെ) സീറ്റുകള്‍ സ്വന്തമാക്കി വൻ മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാക്കിയത്.കഴിഞ്ഞ തവണ തെലങ്കാനയിലും കർണാടകത്തിലും കോണ്‍ഗ്രസ് സംസ്ഥാന ഭരണത്തിന് പുറത്തായിരുന്നതിനാല്‍ ഇവിടങ്ങളില്‍ പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനുമായിരുന്നില്ല. ഇക്കുറി ചിത്രം മാറിയിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കർണാടകത്തില്‍ ബിജെപിയില്‍ നിന്നും തെലങ്കാനയില്‍ ബിആർഎസില്‍ നിന്നും കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു.ഇക്കുറി അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് ഇവിടങ്ങളില്‍ വൻ മുന്നേറ്റം നടത്തുമെന്നാണ് സർവമാന സർവേകളും പ്രവചിക്കുന്നത്.