സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Spread the love

 

റിയാദ്: സൗദി അറേബ്യയിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന്  മരിച്ചു. എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേല്‍ ധന്യ രാജൻ (35) ആണ് മരിച്ചത്.റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സെൻറർ (എസ്.എം.സി) ആശുപത്രിയിലാണ് ധന്യ ജോലി ചെയ്ത് കൊണ്ടിരുന്നത്.

video
play-sharp-fill

പിതാവ് സി.എസ്. രാജൻ, മാതാവ് അമ്മിണി രാജൻ. സഹോദരിമാർ രമ്യ, സൗമ്യ എന്നിവർ അടങ്ങുന്നതാണ് ധന്യയുടെ കുടുംബം.

എറണാകുളം കല്ലൂർ പി.വി.എ.എസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയിട്ടാണ് ആദ്യം ജോലി അനുഷ്ഠിച്ചിരുന്നത്. നിലവിൽ ധന്യയുടെ മൃതദ്ദേഹം എസ്.എം.സി ആശുപത്രി മോർച്ചറി യിലാണ്. മറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനു ശേഷമായിരിക്കും മൃതദ്ദേഹം നാട്ടിലെത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group