“ക്ഷമിക്കണം ചേച്ചി, എനിക്കു പോകണം”; കോളേജിൽ ലൈംഗിക പീഡനത്തിന് ഇരയായ വിദ്യാർത്ഥി ജീവനൊടുക്കി

Spread the love

ഹൈദരാബാദ് :  ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടി കോളേജ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. പീഡന വിവരം വീട്ടിൽ അറിയിച്ചതിനു ശേഷമാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. പീഡിപ്പിച്ചവർ ഫോട്ടോയും, വീഡിയോയും എടുത്തുണ്ടെന്നും, ഇത് സാമൂഹിക മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് വിദ്യാർത്ഥി പറഞ്ഞു.

പെണ്‍കുട്ടിയെ കാണാനില്ലെന്നു കോളജില്‍നിന്ന് വ്യാഴാഴ്ച രാത്രി 10 മണിക്കു വീട്ടില്‍ അറിയിച്ചു. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.50ന് കുടുംബത്തോടു പെണ്‍കുട്ടി ആരും വിഷമിക്കേണ്ടെന്ന് പറഞ്ഞു.

എന്തുകൊണ്ടാണ് ഞാന്‍ പോകുന്നതെന്നു പറയാന്‍ കഴിയില്ല. പറഞ്ഞാലും നിങ്ങള്‍ക്കു മനസിലാകില്ല. എന്നെക്കുറിച്ചു മറന്നേക്കൂ. എനിക്കു ജന്മം നല്‍കിയതിന് അച്ഛനോടും അമ്മയോടും നന്ദിയുണ്ട്. എന്റെ ജീവിതം അവസാനിക്കുകയാണ്. ക്ഷമിക്കണം ചേച്ചീ, നിങ്ങളെയെല്ലാം വിഷമിപ്പിച്ചതിന്, എനിക്കു പോയോ മതിയാവൂ – പെണ്‍കുട്ടി സന്ദേശത്തില്‍ കുറിച്ചു.
തന്നെ പോലെ നിരവധി പെൺകുട്ടികളും പീഡിപ്പിക്കപ്പെട്ടുണ്ടെന്നും പെൺകുട്ടി കത്തിൽ പറഞ്ഞിട്ടുണ്ട്.വിശാഖപട്ടണത്തെ പോളിടെക്‌നിക്കിലാണ് ആന്ധ്രാ സ്വദേശിയായ പെണ്‍കുട്ടി പഠിച്ചിരുന്നത്. നിലവിൽ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് കോളജിലെ മറ്റു കുട്ടികളെ ചോദ്യം ചെയ്ത വരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group