സ്വന്തമായി വീടോ വസ്തുവോ ഇല്ല; കേന്ദ്രമന്ത്രിയുടെ കൈവശമുള്ളത് 1000 രൂപ, അക്കൗണ്ടിൽ 10.44 ലക്ഷം ; 15.41 ലക്ഷം രൂപ വിലയുള്ള കാർ സ്വന്തം ; 10 ലക്ഷം രൂപയുടെ ലോൺ ; നാമനിർദേശ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ വി.മുരളീധരന്റെ കയ്യിലുള്ളത് 1000 രൂപ. സ്വന്തമായി വീടോ വസ്തുവോ ഇല്ല. എഫ്ഡി അക്കൗണ്ടിൽ ശമ്പളം വന്ന വകയിൽ 10,44,274 രൂപയുണ്ട്. 12 ലക്ഷം രൂപയുടെ കാര് സ്വന്തം. കയ്യിലുള്ള 6 ഗ്രാമിന്റെ മോതിരത്തിന് 40,452 രൂപയാണ് വില. 1,18,865 രൂപയുടെ ആരോഗ്യ ഇൻഷുറസ് പോളിസിയുണ്ട്.
തിരുവനന്തപുരം കലക്ടറേറ്റിൽ നൽകിയ നാമനിർദേശ പത്രികയിലാണു സ്വത്തുവിവരങ്ങളുള്ളത്. 83,437 രൂപ ലോൺ അടയ്ക്കാൻ ബാക്കിയുണ്ട്. ഇതെല്ലാം ചേർത്ത് 24,04,591 രൂപയുടെ സ്വത്താണുള്ളത്. ഭാര്യയുടെ കൈവശം 3000 രൂപയുണ്ട്. 3 ബാങ്ക് അക്കൗണ്ടുകളിലായി 20,27,136 രൂപയുണ്ട്. 4,47,467 രൂപയാണു സ്ഥിര നിക്ഷേപം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോൺ എടുത്ത തുകയും കൂടി ചേർന്നതാണ് ബാങ്കിലുള്ള പണം. 15.41 ലക്ഷം രൂപ വിലയുള്ള കാർ സ്വന്തം. 164 ഗ്രാം സ്വർണവും ചേർത്ത് 46,76,824 രൂപയുടെ സ്വത്തുണ്ട്. 47,75,000 രൂപ മതിപ്പു വിലയുള്ള വസ്തുവുമുണ്ട്. 10 ലക്ഷം രൂപയുടെ ലോണുണ്ട്. സ്വന്തമായി വീടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.